HOME
DETAILS

എക്‌സൈസ് റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍

  
backup
July 20 2016 | 00:07 AM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7

കിളിമാനൂര്‍: എക്‌സൈസ് റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവു കേസിലേതടക്കം നിരവധി പ്രതികളെ പിടികൂടി.
നാവായിക്കുളം ക്ഷേത്രത്തിനുസമീപം കഞ്ചാവ് വില്‍പന നടത്തിവന്ന  പള്ളിക്കല്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിനെയാണ് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 20 പൊതി കഞ്ചാവും കണ്ടെടുത്തു.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.അനധികൃതമായി മദ്യവില്‍പന നടത്തിയതിന് കാട്ടുംപുറം സ്വദേശി ബിനുവിനെ കസ്റ്റഡിയിലെടുത്തു.ഇയാളില്‍നിന്നും നാലു  ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. അളവില്‍ കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ചതിന് തുമ്പോട് സീമന്തപുരം സ്വദേശി സുകുമാരന്‍നായര്‍, പൊതുസ്ഥലത്ത് പരസ്യമായി മദ്യാപാനം നടത്തിയകേസില്‍ കിളിമാനൂര്‍ സ്വദേശി സുരേഷ്‌കുമാര്‍, ഒറ്റൂര്‍ സ്വദേശി സജീവ്, തോട്ടയ്ക്കാട് സ്വദേശി കുമാര്‍, പുളിമാത്ത് സ്വദേശി വിജയന്‍ എന്നിവരെ
അറസ്റ്റുചെയ്തു.പ്രതികളില്‍ നിന്നും എട്ടു ലിറ്റര്‍ വിദേശമദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങല്‍ വിറ്റഴിച്ച കുറ്റത്തിന് പതിനാല് കേസുകള്‍  രജിസ്റ്റര്‍ ചെയ്തു.222 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
പരിശോധനക്ക് കിളിമാനൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ പി മിഥിന്‍ലാല്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ പത്മരാജന്‍, എ അബ്ദുള്‍ സലാം, പ്രിവന്റീവ് ഓഫീസര്‍ വിജയന്‍കാണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബുകുമാര്‍, ബിമല്‍നാഥ്, സജീര്‍, ജയകുമാര്‍, അജിതാകുമാരി എന്നിവര്‍ നേതൃത്വംനല്‍കി.റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് കുറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 0470 2672227, 9400069422 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago