റേഷന്‍ വിതരണം
കോട്ടയം: ഏ.ഏ.വൈ വിഭാഗത്തില്‍പെട്ട റേഷന്‍കാര്‍ഡുടമകള്‍ക്ക് മെയ് മാസം കാര്‍ഡൊന്നിന് 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണനേതര വിഭാഗത്തില്‍ നോണ്‍ പ്രയോരിറ്റി സബ്സിഡി വിഭാഗത്തിലുളള റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. രണ്ട് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര (നോണ്‍ പ്രയോരിറ്റി നോണ്‍ സബ്സിഡി) വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭക്ഷ്യധാന്യ ലഭ്യതയുടെ അടിസ്ഥാനത്തില്‍ ഈ മാസം കാര്‍ഡിന് എട്ട് കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കും.
അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് കിലോഗ്രാമിന് 6.70 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുളള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 22 രൂപ നിരക്കില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."