ആറന്മുളയില്‍ ചക്ക ഗവേഷണ കേന്ദ്രത്തിന് സഹായം നല്‍കും: കേന്ദ്ര കൃഷിമന്ത്രി
പത്തനംതിട്ട:ചക്കയുടെ ഗവേഷണകേന്ദ്രം ആറന്മുളയില്‍ ആരംഭിക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി സുദര്‍ശന്‍ ഭഗത് പറഞ്ഞു. ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ ആവശ്യം കേന്ദ്ര കൃഷി മന്ത്രാലയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ആറന്മുള ചക്ക മഹോത്സവത്തില്‍ നടന്ന ക്ഷീര കര്‍ഷക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ആധുനിക ആഹാര രീതികളുമായി കിടപിടിക്കത്തക്ക തരത്തില്‍ ചക്ക വിഭവങ്ങള്‍ ഒരുക്കാന്‍ ഇന്ന് കഴിയുന്നുണ്ട്. ഇത് വ്യാവസായികമായി പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും അത് പ്രയോജനം ചെയ്യും. ചക്കക്കുരുവില്‍ നിന്ന് ചോക്കലേറ്റ് ഉണ്ടാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വ്യാപകമാക്കിയാല്‍ ഇപ്പോള്‍ ചോക്കലേറ്റിന് ഉപയോഗിക്കുന്ന ബീന്‍സിന് പകരം വയ്ക്കാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിക്കാത്ത ഒരു വൃക്ഷമാണ് പ്‌ളാവ്. അതിനാല്‍ അത് നമ്മുടെ ഭക്ഷ്യ സുരക്ഷയ്ക്കുള്ള മാര്‍ഗ്ഗംകൂടിയായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹെറിട്ടേജ് ട്രസ്റ്റ് ഡയറക്ടര്‍ ആര്‍ എസ് നായര്‍ അധ്യക്ഷനായി. കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."