നെടുമ്പാശ്ശേരിയില്‍ കാര്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ കബളിപ്പിച്ച് കാര്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു.ഇയാള്‍ ഇപ്പോള്‍ മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ചാവക്കാട് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.ഇതേതുടര്‍ന്ന് നെടുമ്പാശേരി പൊലിസ് കോടതി അനുമതിയോടെ ചാവക്കാട് ജയിലിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പറവൂര്‍ ചേന്ദമംഗലത്ത് താമസിക്കുന്ന മാള മഠത്തുംപടി കൊല്ലംവീട്ടില്‍ ജിബിന്‍രാജ് (39)ആണ് അങ്കമാലി നായത്തോട് സ്വദേശി രഘുനാഥനെ കബളിപ്പിച്ച് മാരുതി റിറ്റ്‌സ് കാര്‍ തട്ടിയെടുത്തത്.
ഷാഡോ പൊലിസ് ചമഞ്ഞ് ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി പുളിക്കല്‍ വഹാബിനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം രൂപയുടെ കുഴല്‍പണം കവര്‍ന്ന കേസിലാണ് ഇയാള്‍ ഇപ്പോള്‍ ചാവക്കാട് ജയിലില്‍ റിമാന്റില്‍ കഴിയുന്നത്.ഓണ്‍ലൈന്‍ മാധ്യമത്തില്‍ കാര്‍ വില്‍പ്പനക്കുണ്ടെന്ന പരസ്യം കണ്ട് കഴിഞ്ഞ മാസം 14ന് രഘുനാഥന്റെ വീട്ടിലെത്തിയ പ്രതി കാറിന് മൂന്ന് ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ചതിനെതുടര്‍ന്ന് ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ് നല്‍കിയ ശേഷം രണ്ട് ദിവസത്തിനകം
പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറുമായി പോയി.എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും പണം ലഭിക്കാതിരിക്കുകയും ഫോണ്‍ വിളിച്ചിട്ട് ലൈനില്‍ കിട്ടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രഘുനാഥന്‍ നെടുമ്പാശേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച നെടുമ്പാശ്ശേരി പോലിസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മോഷ്ടിച്ച കാറില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ 23ന് ജിബിന്‍രാജ് ചാവക്കാട് പൊലീസിന്റെ പിടിയിലായത്.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് രഘുനാഥനാണ് കാറിന്റെ യഥാര്‍ത്ഥ ഉടമയെന്ന് വ്യക്തമായത്.തുടര്‍ന്ന് ചാവക്കാട് പൊലിസ് രഘുനാഥനുമായി ബന്ധപ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.റിമാന്റ് കാലാവധി കഴിഞ്ഞ് ജയില്‍ മോചിതനാകുന്നതോടെ ബിബിന്‍രാജിനെ കസ്റ്റഡിയിലെടുക്കുമെന്ന് നെടുമ്പാശ്ശേരി എസ്.ഐ സോണി മത്തായി പറഞ്ഞു.കുഴല്‍പണം തട്ടിയെടുത്ത കേസില്‍ ബിബിന്‍രാജും ഒരു യുവതിയും ഉള്‍പ്പെടെ അഞ്ച് പേരാണ് ചാവക്കാട് പൊലിസിന്റെ പിടിയിലായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."