ശുചിത്വപാലനം കേരളം ഏറെ പിന്നില്‍
തിരുവനന്തപുരം: വ്യക്തിശുചിത്വത്തില്‍ സ്വയം മേനിനടിക്കുന്ന കേരളം പൊതുശുചിത്വപാലനത്തില്‍ ഏറെ പിറകില്‍. ശുചിത്വമേന്മ അളക്കാനായി കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തിയ റാങ്കിങ്ങിലാണ് കേരളം പിറകിലായത്.
രാജ്യത്തെ 434 നഗരങ്ങളെയും പട്ടണങ്ങളെയുമാണ് റാങ്കിങ്ങിന് വിധേയമാക്കിയത്. ഖരമാലിന്യ സംസ്‌കരണം, വീടുവീടാന്തരമുള്ള മാലിന്യശേഖരണം, വെളിയിട വിസര്‍ജ്യമുക്തത, പൗരന്മാരില്‍ നിന്നുള്ള പ്രതികരണം, സ്വതന്ത്രരായ വ്യക്തികളുടെ നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത്. മധ്യപ്രദേശിലെ നഗരങ്ങളായ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്തും ഭോപ്പാല്‍ രണ്ടാം സ്ഥാനത്തുമെത്തി. ദേശീയ തലത്തില്‍ 254-ാം സ്ഥാനമുള്ള കോഴിക്കോടാണ് കേരളത്തില്‍ മുന്നില്‍.
380-ാം സ്ഥാനമുള്ള ആലപ്പുഴയാണ് ഏറ്റവും പിറകില്‍. കേരളത്തിലെ മറ്റു നഗരങ്ങളുടെ റാങ്കിങ് നില: കൊച്ചി-271, പാലക്കാട്-286, ഗുരുവായൂര്‍-306, തൃശൂര്‍-324, കൊല്ലം-365, കണ്ണൂര്‍-366, തിരുവനന്തപുരം-372.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."