HOME
DETAILS

പെന്‍ഷന്‍ വിതരണം സര്‍വേ നടത്താന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തിയതില്‍ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ ബഹളം

  
backup
July 20 2016 | 01:07 AM

%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-2

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം സംബന്ധിച്ച്   അഭിപ്രായ സര്‍വെ നടത്തുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലില്‍ ബഹളം.  
മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍യോഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. കൗണ്‍സിലര്‍മാരെ നോക്കുകുത്തികളാക്കി കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍വേ നടത്തുന്നത് ശരിയല്ലെന്ന് ഔദ്യോഗിക പ്രമേയ ചര്‍ച്ചയ്ക്കിടെ ആക്കുളം കൗണ്‍സിലര്‍ വി.ആര്‍.സിനി സൂചിപ്പിച്ചതാണ് മറ്റുള്ള കൗണ്‍സിലര്‍മാര്‍ ഏറ്റുപിടിച്ചത്. വിഷയം ചര്‍ച്ചയായതോടെ യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തങ്ങളുടെ രോക്ഷം പ്രകടിപ്പിച്ചു. കൗണ്‍സിലര്‍മാരുടെ ജോലി ഹൈജാക്ക് ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും സര്‍വേ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിനി പറഞ്ഞു.
തുടര്‍ന്ന്   ബി.ജെ.പി കൗണ്‍സിലര്‍ എം.ആര്‍.ഗോപനും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നു. കുടുംബശ്രീ വഴി ജനങ്ങളെ കൈയിലെടുക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ശ്രമമാണിതെന്നും വാക്കാലുള്ള പ്രമേയമായി കണക്കാക്കി വിഷയം വോട്ടിനിട്ട് തീരുമാനമെടുക്കണമെന്നും ഗോപന്‍ പറഞ്ഞു. യോഗത്തിലെ ഏക മുസ്‌ലിം ലീഗ് അംഗമായ ബീമാപ്പള്ളി റഷീദും ഇതേ ആവശ്യമുന്നയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നിയമനുസരിച്ചുള്ള പദ്ധതിക്ക് തുരങ്കം വെയ്ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന വാദവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍ പാളയം രാജന്‍ രംഗത്തെത്തിയതോടെ യോഗം വാക്കേറ്റത്തിനും ബഹളത്തിനും വഴിമാറി.
സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നിയമസഭയില്‍ മതിയെന്നും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ അത് അനുവദിക്കാനിവില്ലെന്നുമയിരുന്നു പ്രതിപക്ഷാംഗങ്ങളുടെ നിലപാട്. സര്‍ക്കാര്‍ ഉത്തരവായതിനാല്‍ കൗണ്‍സിലര്‍മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നായിരുന്നു മേയറുടെ മറുപടി. ബഹളം മൂര്‍ച്ഛിച്ചതോടെ മൈക്ക് ഓഫ് ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് കൗണ്‍സിലര്‍ സിനി നടുത്തളത്തിലെത്തി.
പ്രതിപക്ഷാംഗങ്ങള്‍ക്ക് പറയാനുള്ള അവസരം നല്‍കാതെ മൈക്ക് ഓഫ് ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് മേയര്‍ക്ക് മുന്നിലെത്തി സിനി ബോധിപ്പിച്ചതോടെ മൈക്ക് ഓണ്‍ ചെയ്യാന്‍ മേയര്‍ നിര്‍ദേശം നല്‍കി. കുടുംബശ്രീയെ സര്‍വെയ്ക്ക് ചുമതലപ്പെടുത്തിയത് സര്‍ക്കാര്‍ ഉത്തരവാണെന്ന് അവകാശപ്പെടുന്ന മേയര്‍ ഉത്തരവിന്റെ പകര്‍പ്പ് മേശപ്പുറത്ത് വെക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഗിരികുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനം തിരുവനന്തപുരം നഗരസഭയെ മാത്രമല്ല ബാധിക്കുന്നതെന്നും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതാണെന്നും എല്‍.ഡി.എഫ് കൗണ്‍സിലറും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.ശ്രീകുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുന്നതില്‍ പിഴവുണ്ടായെങ്കില്‍ അതാണ് പരിഹരിക്കേണ്ടത്. അല്ലാതെ സര്‍വേ നിര്‍ത്തിവെക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ച് നിന്നെതിര്‍ത്താല്‍ എല്‍.ഡി.എഫ് ശക്തമായി നേരിടുമെന്നും ശ്രീകുമാര്‍ പറഞ്ഞു.കൗണ്‍സിലര്‍മാരുടെ ആവശ്യം കത്ത് മുഖേന സര്‍ക്കാരിനെ അറിയിക്കാമെന്നും മേയര്‍ അറിയിച്ചു.
എന്നാല്‍ വിഷയം വോട്ടിനിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം ബഹളം തുടര്‍ന്നു. പ്രതിഷേധവുമായി ഇവര്‍ നടുത്തളത്തിലറങ്ങിയതോടെ മറ്റ് പ്രമേയങ്ങള്‍ പാസായതായി അറിയിച്ച് മേയര്‍ യോഗം പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ഓഫിസിനു മുന്നിലും പ്രതിഷേധം നടത്തി. ഭൂരിപക്ഷം ഇല്ലാത്ത സഭയില്‍ ഏകപക്ഷീയമായി പ്രമേയങ്ങള്‍ പാസായതായി പ്രഖ്യാപിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago