HOME
DETAILS

ചങ്ങരം പാടശേഖരത്തില്‍ നെല്‍കൃഷിക്ക് ഒരുക്കങ്ങളായി

  
backup
May 04, 2017 | 8:25 PM

%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86



തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പാടശേഖരം പച്ചപ്പട്ടണിയാന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ നയമായ ഒരു നെല്ലും മീനും പദ്ധതിയുടെ ഭാഗമായി 42 ഏക്കര്‍ വരുന്ന തെക്കേ ചങ്ങരം പാടശേഖരത്തിലാണ് നെല്‍കൃഷി നടത്തുന്നത്. ചെട്ടി വിരിപ്പ് കൃഷിയാണ്.
കുട്ടനാട്ടില്‍നിന്നും നാല് ട്രാക്ടര്‍ എത്തിച്ചാണ് നിലം ഉഴുത് ഒരുക്കുന്നത്. വഞ്ചിയില്‍ ചങ്ങാടംഘടിപ്പിച്ചാണ് ട്രാക്ടറുകള്‍ പാടശേഖരത്തില്‍ എത്തിച്ചത്.
നെല്‍വിത്തുകള്‍ വിതയ്ക്കുന്ന രീതി ഉപേക്ഷിച്ച് യന്ത്ര സംവിധാനത്താല്‍ നെല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കും. ഇതിനുള്ള ട്രാന്‍സ്പ്ലാന്റേഷന്‍ മെഷിന്‍ തൃശൂരില്‍ നിന്നാണ് കൊണ്ടുവരുന്നത്. പാടശേഖരത്തിന്റെ പുറംചിറയില്‍ ജൈവള പ്രയോഗത്തോടെ പ്ലാസ്റ്റിക് ഷീറ്റുകളില്‍ വിത്തുകള്‍ പാകും.
നെല്‍ചെടികള്‍ക്ക് ഇരുപത് ദിവസം പ്രായമാകുമ്പോള്‍ യന്ത്രം ഉപയോഗിച്ച് നെല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കും. മൂന്നാഴ്ച പ്രായമാകുമ്പോള്‍ ജൈവള പ്രയോഗം നടത്തും.
അരൂര്‍ മണ്ഡലത്തിലെ പാടശേഖരങ്ങളില്‍ ആദ്യമായിട്ടാണ് ചങ്ങരം പാടത്ത് നെല്‍ച്ചെടി നടീല്‍ യന്ത്രം ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇവിടെ നെല്‍കൃഷിക്കുള്ള ഒരുക്കം ആരംഭിച്ചപ്പോള്‍ മടവീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago