തൃശൂരിന് ഇന്ന് പൂരലഹരി
തൃശൂര്‍: ഇന്ന് തൃശൂര്‍പൂരം. 30 മണിക്കൂര്‍ തുടര്‍ച്ചയായ ഉത്സവം. തിരുവമ്പാടി യുടെ മഠത്തില്‍ നിന്നുള്ള വരവും പഞ്ചവാദ്യവും പാറമേക്കാവിന്റെ പൂരം എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും വൈകിട്ട് കൂടിക്കാഴ്ചയും കുടമാറ്റവുമാണ് പൂരത്തിന്റെ മുഖ്യ ഇനങ്ങള്‍. രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് ശ്രീ വടക്കുനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിലൂടെ പ്രവേശിക്കുന്നതോടെ പൂരം ആരംഭിക്കും .ഇന്നലെ ഉച്ചക്ക് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി ഗോപുര വാതില്‍ തുറന്നു. ശിവാരാത്രിക്കും പൂരത്തിനുമ മാത്രമേ ഈ ഗോപുരം തുറക്കാറുള്ളു.
ഇന്ന് ഏഴ് മണിയ്ക്ക് തിരുവമ്പാടി ക്ഷേത്രത്തില്‍ ഭഗവതിയുടെ എഴുന്നള്ളിപ്പ് തുടങ്ങും. നായ്ക്കനാലില്‍ ഒമ്പതുമണിയോടെ എത്തും. പഴയനടക്കാവിലെത്തി നടുവില്‍ മഠത്തിലെത്തി ഇറക്കി പൂജ.11.30നാണ് പഞ്ചവാദ്യം . കൊങ്ങാട് മധു പ്രമാണി.2മണിക്ക് വാദ്യം തീര്‍ന്നാള്‍ നായ്കനാല്‍ പാണ്ടമിമേളത്തിന് കിഴക്കൂട്ട് അനിയന്‍ മാരാര്‍ നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് 12ഓടെ പാറമേക്കാവ് ഭഗവതിപാണികൊട്ടി 15ആനപ്പുറത്ത് പുറത്തേക്ക് എഴുന്നള്ളും. 2മണിയോടെ ശ്രീ വടക്കുന്നാഥക്ഷേത്രത്തിലെ ഇലഞ്ഞിക്ക് സമീപമെത്തിയാല്‍ ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മൂന്നൂറോളം കലാകാരന്മാര്‍ നിരക്കും.
നാലരയോടെ വടക്കുന്നാഥനെ വണങ്ങി ഇരുഭഗവതിമാരും തെക്കേഗോപുരനടയിലൂടെ കുടമാറ്റത്തിനായി ഇറങ്ങും.പാറമേക്കാവിന്റെ ആനകള്‍ പ്രദക്ഷിണവഴിയിലേക്കിറങ്ങി രാജാവിന്റെ പ്രതിമയ്ക്കരികില്‍ പോയി തിരികേ സ്വരാജ് റൗണ്ടില്‍ വടക്കുന്നാഥക്ഷേത്രത്തിന് അഭിമുഖമായി നിരക്കും. തിരുവമ്പാടി വിഭാഗത്തിന്റെ ആനകള്‍ തെക്കേഗോപുരനടയില്‍ നില്‍ ക്കും. തുടര്‍ന്നാണ് കുടമാറ്റം.700 കുടകളും കൗതുക കുടകളും ആനപ്പുറങ്ങളില്‍ ഉയര്‍ന്ന് താഴും.
രാത്രി പൂരത്തിന് ശേഷം 3മണിക്ക് വെടിക്കെട്ട്.നാളെപാണ്ടിമേളത്തിന്റെ അകമ്പടിയോടെ പകല്‍പ്പൂരം. രാവിലെ 7.30ന് പാറമേക്കാവിലമ്മ 15 ആനകളുമായി വീണ്ടും എഴുന്നള്ളും. എട്ടരയോടെ തിരുവമ്പാടി ഭഗവതി 15 ആനകളുമായി നായ്ക്കനാലില്‍നിന്ന് എഴുന്നള്ളും. കുടകള്‍ മാറിമാറി ശ്രീമൂലസ്ഥാനത്ത് വടക്കുന്നാഥനെ സാക്ഷിയാക്കി ഇരുഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.രാവിലെ മുതല്‍ ഇരു വിഭാഗവും പൂരക്കഞ്ഞി വിളമ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."