HOME
DETAILS
MAL
ഇസ്റാഈല്‍-ഫലസ്തീന് സംഘര്‍ഷത്തില്‍ മധ്യസ്ഥനാകാമെന്ന് ട്രംപ്
backup
May 04 2017 | 21:05 PM
വാഷിങ്ടണ്‍: ഇസ്റാഈല്‍ -ഫലസ്തീന് സംഘര്‍ഷത്തില്‍ മധ്യസ്ഥനാകാന്‍ തയാറാണെന്ന് ട്രംപ്.
ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഇന്നലെ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് ട്രംപ് ഇരു രാജ്യങ്ങള്‍ക്കിടയിലും സമാധാന അന്തരീക്ഷത്തിനായി ഇടനിലക്കാരനാവാനുള്ള സന്നദ്ധത അറിയിച്ചത്.
ഇസ്റാഈലിന്റെയും ഫലസ്തീനിന്റെയും ഇടയിലെ സമാധാനത്തിനായി നേരിട്ടുള്ള ചര്‍ച്ചയുടെ ആവശ്യകത ട്രംപ് ആവര്‍ത്തിച്ചു സൂചിപ്പിച്ചു. വെറുപ്പിനും അക്രമത്തിനുമെതിരായുള്ള ശ്രമങ്ങള്‍ക്കായി ഇരു രാജ്യങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹംപറഞ്ഞു.
വര്‍ഷങ്ങളായി ഇസ്റാഈലുമായി തുടരുന്ന സംഘര്‍ഷത്തിനുള്ള പരിഹാരമായി ഫലസ്താന്‍ ആവശ്യപ്പെടുന്ന ജറുസലം ആസ്ഥാനമായുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് യു.എസിന്റെ ഭാഗത്തുള്ള സഹകരണത്തിന് അബ്ബാസ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."