ബി.ജെ.പി എം.പിയെ ഹണിട്രാപിലാക്കിയ സംഭവം: യുവതിയുടെ അച്ഛനും സഹോദരനും കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഗുജറാത്തിലെ ബി.ജെ.പി എം.പിയെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ യുവതിയുടെ അച്ഛനേയും സഹോദരനേയും പൊലിസ് കസ്റ്റഡിയിലെടുത്തു. യുവതിയെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയും സംഘവും ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തിലെ എം.പിയായ കെ.സി പട്ടേലിനെ ഹണിട്രാപ്പില്‍ പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തകയും ചെയ്യുകയായിരുന്നു.
സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് കെ.സി. പട്ടേല്‍ നല്കിയ പരാതിയില്‍ പറയുന്നു. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എം.പി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."