HOME
DETAILS

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം: ശുചീകരണത്തില്‍ ഉടക്കി വീണ്ടും ഭരണ-പ്രതിപക്ഷ ബഹളം

  
backup
May 05 2017 | 06:05 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d-9

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി
പടര്‍ന്നുപിടിക്കുന്നതു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അലസിപ്പിരിഞ്ഞതിനു ശേഷം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ശുചീകരണത്തില്‍ ഉടക്കി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തൊഴിലാളികളും ആവശ്യത്തിനു വാഹനവുമില്ലെന്നും ഇതൊന്നുമില്ലാതെ കമ്മിറ്റി മാത്രമുണ്ടായിട്ടു കാര്യമില്ലെന്നായിരുന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി ഇന്ദിരയുടെ യോഗത്തില്‍ അറിയിച്ചു. നേതൃത്വം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജി വക്കണമെന്ന ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിന്റെ അഭിപ്രായത്തിനു മറുപടിയായിട്ടാണ് ഇന്ദിരയുടെ മറുപടി. ഓവുചാല്‍ വൃത്തിയാക്കല്‍, ഓവുചാല്‍ നിര്‍മാണം തുടങ്ങി ഒരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ഇന്ദിര പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി ആവശ്യപ്പെട്ടാല്‍ കാര്യങ്ങള്‍ നടക്കുന്ന സംവിധാനം കോര്‍പറേഷനില്‍ വേണമെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കു സ്ഥിരം സമിതി അധ്യക്ഷര്‍ക്കു പോലും വാഹനം ലഭിക്കുന്നില്ലെന്നും ടി.ഒ മോഹനന്‍ പറഞ്ഞു. ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്ന ആരോപണത്തില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡിലേക്കു 5000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ബാനര്‍ പ്രിന്റ് ചെയ്തതിന്റെ ചെലവുകഴിച്ചു 4635 രൂപ ഉടന്‍ ശുചിത്വ കമ്മിറ്റികള്‍ക്കു ലഭിക്കുമെന്നും മേയര്‍ അറിയിച്ചു.
എന്നാല്‍ ഓരോ വാര്‍ഡിലേക്കും ശുചീകരണത്തിനായി ശുചിത്വമിഷന്‍ 25,000 രൂപ, ദേശീയ ആരോഗ്യമിഷന്‍ 10,000 രൂപ, കോര്‍പറേഷന്‍ 5000 രൂപ എന്നിങ്ങനെ നല്‍കും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കോര്‍പറേഷന്‍ ഇതുവരെ സമര്‍പ്പിക്കാത്തതിനാല്‍ ഫണ്ട് അനുവദിച്ചിട്ടില്ലെന്നായിരുന്നു ശുചിത്വമിഷന്റെ വിശദീകരണം. അതേസമയം, യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മിനിട്‌സില്‍ ഉള്‍പ്പെടുത്തിയതിനെതിരേ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. പയ്യാമ്പലം ശ്മശാനത്തിനു സമീപം സ്വകാര്യവ്യക്തിയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന 1.7 ഏക്കര്‍ സ്ഥലത്തിനു മതില്‍ കെട്ടിയതിനു കരാറുകാരനു പണം അനുവദിക്കുന്നതു സംബന്ധിച്ചു ഏപ്രില്‍ 22നു നടന്ന കോര്‍പറേഷന്‍ കൗണ്‍സിലില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ ഡെപ്യൂട്ടി മേയര്‍ പറയാത്ത കാര്യങ്ങള്‍ അംഗങ്ങള്‍ക്ക് അച്ചടിച്ചു വിതരണം ചെയ്ത മിനിട്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടി.ഒ മോഹനന്‍ യോഗത്തെ അറിയിച്ചു. ഇതിനു മറുപടിയുമായി പി.കെ രാഗേഷ് രംഗത്തെത്തിയെങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തു. പ്രശ്‌നം വ്യക്തപരമാവുന്നതു കണ്ട് മേയര്‍ ഇടപെട്ട് ബഹളം ഒഴിവാക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago