സി.ബി.ഐ അഴിമതിക്കാരുടെ സംരക്ഷകരായെന്ന് ദിഗ് വിജയ് സിങ്
ന്യൂഡല്‍ഹി: സി.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. സിദ്ധി വിനായക് ലോജിസ്റ്റിക് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട ലോണ്‍ വെട്ടിപ്പ് കേസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സി.ബി.ഐ അഴിമതിക്കരെ സംരക്ഷിക്കുന്നവരായി മാറി എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കമ്പനി ലോണ്‍ തിരിച്ചടക്കാത്തതു കാണിച്ച് 2016 ഏപ്രിലില്‍ അദ്ദേഹം ധനമന്ത്രിക്ക് എഴുത്തയച്ചിരുന്നു. എന്നാല്‍ കേസില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കമ്പനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. 2014 തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ പ്രചാരണത്തില്‍ കമ്പനി മുഖ്യ പങ്കുവഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Has Central Bureau of Investigation become Central Bureau of Protecting Corruption ? Let's see.
— digvijaya singh (@digvijaya_28) May 5, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."