ചെറിയ കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കരുതെന്നു പറയുന്നത് ഇതുകൊണ്ടാണ്
കുട്ടികള്‍ ഫോണിനായി വാശി പിടിക്കുമ്പോള്‍ നിങ്ങള്‍ ഫോണ്‍ നല്‍കാറുണ്ടോ...? എങ്കില്‍ സൂക്ഷിക്കുക..നിങ്ങളുടെ കുട്ടിയുടെ സംസാരശേഷി വൈകാന്‍ അത് കാരണമായേക്കും.
പീഡീയാട്രിക് അക്കാദമി സൊസൈറ്റി 18 മാസം പ്രായമുള്ള 900 കുട്ടികളില്‍ സംസാരശേഷി പരിശോധിക്കുന്ന ഇന്ഫന് ടോഡ്ലര്‍ ചെക്കലിസ്റ്റ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ആറുമാസം മുതല്‍ രണ്ടു വയസു വരെയുള്ള കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്കു പകരം മൊബൈല്‍ ഫോണ്‍, ഐ പാഡ് എന്നിവയോട് കൂടുതല്‍ താല്പര്യം കാണിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.
ഇതിന്റെ ഫലമായി കുട്ടികളില്‍ സംസാരശേഷി വൈകുമെന്ന് പഠനത്തിനു നേതൃത്വം കൊടുത്ത ഒന്റാറിയോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ കാതറിന് ബിര്കെന് പറയുന്നു.
20 ശതമാനം കുട്ടികള്‍ പ്രതിദിനം 28 മിനുട്ട് സ്ക്രീനുകളില്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ പ്രതിദിനം 30 മിനുട്ട് മൊബൈല്‍ ഉപയോഗിക്കുന്നത് സംസാരിക്കുന്നത് വൈകുന്നതിനു കാരണമാകും.
രണ്ടുവയസിന് തഴെയുള്ള കുട്ടികളില്‍ 40 ശതമാനം കുട്ടികളും കളിക്കാനായി സ്ക്രീന്‍ ഉപകരണങ്ങളാണ് കണ്ടെത്തുന്നത്. ഇത് 2011 ലെ കണക്കുകളേക്കാള്‍ 30 ശതമാനം കൂടുതലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കുട്ടികള്‍ മറ്റുള്ളവരുമായി ഇടപെഴകുന്നതിലൂടെയാണ് സംസാരിക്കാന്‍ ശ്രമിക്കുക. വീടുകളില്‍ സംസാരങ്ങള്‍ കുറയുന്നതും കുട്ടികള്‍ സംസാരിക്കുന്നത് വൈകാന്‍ കാരണമാകും.
ഭാഷ മനസിലാക്കുന്നതിനും വിദ്യാഭ്യാസപരമായി മുന്നിലെത്തുന്നതിലും രണ്ടുവയസിനുള്ളില് നേടിയെടുക്കുന്ന ഭാഷയ്ക്ക് പ്രാധാന്യമുണ്ട്. അതിനാല്‍ ഈ കാലയളവില്‍ കുട്ടികളെ സംസാരിപ്പിക്കുന്നതിലും ഭാഷ മനസിലാക്കി കൊടുക്കുന്നതിലും രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്നും പഠനം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."