'ഗൂഗിള്‍ ഡോക്സ്' നിങ്ങളുടെ മെയിലില്‍ വന്നാല്‍ ഓപ്പണ്‍ ചെയ്യരുത്
പ്രതീക്ഷിക്കാത്തിടത്തു നിന്ന് നിങ്ങള്‍ക്ക് ഗൂഗിള്‍ ഡോക്സ് ഫോര്‍മാറ്റില്‍ ഇ-മെയില്‍ വരികയാണെങ്കില്‍ തുറക്കരുതെന്ന് നിര്‍ദേശം. ഫിഷിങ് തട്ടിപ്പിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള മെയിലുകള്‍ എത്തുന്നതെന്ന് ജിമെയില്‍ മുന്നറിയിപ്പു നല്കുന്നു.
ഗൂഗിള്‍ ഡോക്സ് തുറക്കുന്നതോടെ നിങ്ങളുടെ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കയ്യിലെത്തുകയും അതുവഴി സൈബര്‍ ആക്രമണം നടത്തുകയും ചെയ്യും. അപരിചിത ടാബില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ പറഞ്ഞാലും ചെയ്യരുത്.
നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്തു നല്കിയാല്, നിങ്ങളുടെ അക്കൗണ്ട് മാത്രമായിരിക്കില്ല, അതുമുഖേന നിങ്ങളുടെ കോണ്ടാക്റ്റിലുള്ള എല്ലാ അഡ്രസുകളിലേക്കും സമാനമായ മെയിലുകള്‍ പോവുകയും വലിയ സൈബര്‍ ആക്രമണത്തിന് വഴിയൊരുങ്ങുകയും ചെയ്യും.
തേര്‍ഡ് പാര്‍ട്ടിയുമായി അക്കൗണ്ട് വിവരങ്ങള്‍ കൈമാറുമ്പോഴും ലോഗിന്‍ ചെയ്യുമ്പോഴും പൂര്‍ണ ഉത്തരവാദിത്തത്തിലുള്ളതും ആധികാരികതയുള്ളതുമാണെന്ന് ഉറപ്പുവരുത്തണം. ഹാക്ക് ചെയ്യപ്പെട്ടാല്‍ വലിയ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വരും. നിരവധി പേരാണ് ഇതിനകം ഇ- മെയിലിലൂടെ സൈബര്‍ ആക്രമണത്തിന് ഇരയായത്. ആക്രമണം ചെറുക്കാന്‍ തങ്ങള്‍ ശ്രമം തുടരുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."