HOME
DETAILS
MAL
കാറില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടിച്ചെടുത്തു
backup
May 05 2017 | 18:05 PM
ചവറ: കാറില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വൈദ്യുതി പോയ സമയത്ത്, തേവലക്കര മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന എഴുപത്തി ഏഴാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് അരി കടത്താന്‍ ശ്രമിച്ചത്.
ഇത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് പൊലിസില്‍ അറിയിക്കുകയുമായിരുന്നു. റേഷന്‍ കട നടത്തിവരികയായിരുന്ന തേവലക്കര പടിഞ്ഞാറ്റക്കര തുണ്ടില്‍ ഡാനിയല്‍, കാറിന്റെ ഉടമ കോശി വൈദ്യന് എന്നിവരെ തെക്കുംഭാഗം പൊലിസ് അറസ്റ്റ് ചെയ്ത് കൊല്ലക അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണ വിധേയമായി കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."