വിമാനത്തില്‍ അപമര്യാദയായി പെരുമാറിയാല്‍ ആജീവാനന്ത യാത്രാവിലക്ക്
ന്യൂഡല്‍ഹി: വിമാനയാത്രക്കിടയില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദുരനുഭവങ്ങള്‍ വ്യാപകമായി വാര്‍ത്തയാകുന്ന പശ്ചാത്തലത്തില്‍ കര്‍ശനമായ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നീക്കം. അടുത്ത ജൂണ്‍ 30 മുതല്‍ ഇത്തരത്തില്‍ യാത്രക്കിടെ അപരമര്യാദയായി പെരുമാറിയതായി പരാതി ലഭിച്ചാല്‍ മൂന്നുമാസം മുതല്‍ ആജീവാനന്തം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തും.
കടുത്ത നിയമങ്ങളടങ്ങിയ കടരുരേഖ ഇന്നലെ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. കുറ്റക്കാര്‍ക്ക് രാജ്യത്തുനിന്ന് എവിടേക്കും വിമാനംവഴി പറക്കുന്നതിനു വിലക്കേര്‍പ്പെടുത്തും. പരാതിയുടെ ഗൗരവത്തിനനുസരിച്ചായിരിക്കും ശിക്ഷാകാലയളവ്. അംഗവിക്ഷേപം, അധിക്ഷേപം, മദ്യംകഴിച്ചുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം പുതിയ നിയമത്തിനു കീഴില്‍ വരും.
അതേസമയം, യാത്രാസേവനത്തിലെ പ്രശ്‌നങ്ങള്‍ക്കു പരാതിപ്പെടുന്നവര്‍ക്കുനേരെ ഇത്തരം നിയമം ഉപയോഗപ്പെടുത്താനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നടപടിക്കെതിരേ യാത്രക്കാര്‍ക്ക് പരാതി നല്‍കാനും നിയമനിര്‍മാണം നടത്തിയിട്ടുണ്ട്.
ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്‌വാദ് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥയെ ചെരുപ്പുകൊണ്ട് അടിച്ച സംഭവമാണ് പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചതെങ്കിലും ഗെയ്ക്‌വാദിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവരില്ല.
വിമാന ജീവനക്കാരന്‍ ഇന്ത്യക്കാര്‍ക്കുനേരെ വംശീയാധിക്ഷേപം നടത്തിയതായുള്ള ആരോപണവുമായി ക്രിക്കറ്റ് താരം ഹര്‍ബജന്‍ സിങ്ങും കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."