HOME
DETAILS
MAL
ട്രാന്‍സ്ഫോര്‍മര്‍ വേലി പെയിന്റിങിനിടെ 15 കാരന് ഷേക്കേറ്റു; നിലഗുരുതരം
backup
May 05 2017 | 19:05 PM
തൊടുപുഴ : ഇലട്രിക് ട്രാന്‍ഫോമര്‍ ചുറ്റുവേലിക്ക് പെയിന്റ് അടിക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിക്ക് ഷേക്കേറ്റു. ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു.
ചെറുതോണി ഭൂമിയാംകുളം പുളിക്കകുന്നേല്‍ ബിനോയിയുടെ മകന് ബിപിന്‍ (15) നാണ് ഷേക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. വൈദ്യുതി വകുപ്പിലെ കരാര്‍ ജോലിക്കാരന്റെ നിര്‍ദേശപ്രകാരം ജോലിക്ക് പോയതായിരുന്നു. ജോലിയുടെ ഭാഗമായി മരിയാപുരത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ ഇരുമ്പ് വേലിക്ക് പെയിന്റ് ചെയ്തുകൊണ്ടിരിക്കെയാണ് ഷോക്കടിച്ച് തെറിച്ച് വീണത്. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."