ഇരു വൃക്കയും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു
പാലാ: ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മല്ലികശ്ശേരി കൊരട്ടി ഉറമ്പില്‍ ഷിബുവിന്റെ ഭാര്യ അഞ്ജു (32) ആണ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കനിവ് തേടുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ അഞ്ജുവിന് രണ്ട് വര്‍ഷം മുന്‍പാണ് രോഗം പിടിപെട്ടത്. കയ്യിലുളള സമ്പാദ്യമെല്ലാം വിറ്റ് ചികിത്സിച്ചിട്ടും രോഗം ശമിപ്പിക്കാനായില്ല. തുടര്‍ന്ന് രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു.
ഹോട്ടല്‍ ജീവനക്കാരനായ ഷിബുവിന്റെ വരുമാനം മാത്രമാണ് നിര്‍ദ്ദന കുടുംബത്തിന്റെ ഏക ആശ്രയം. വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതോടെ അഞ്ജുവിന് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കുന്നുണ്ട്. കൂടാതെ 30000 രൂപയുടെ മരുന്നുകളും അഞ്ജുവിന് ആവശ്യമാണ്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇതുവരെയുളള ചികിത്സകള്‍ നടത്തിയത്. കഴിഞ്ഞ 8 മാസത്തോളമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഞ്ജുവിന് ജീവിതത്തിലേക്ക് തിരിച്ചുവരുവാനുളള ഏക മാര്‍ഗ്ഗം കിഡ്‌നി മാറ്റി വയ്ക്കുക എന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതിനായി ആവശ്യമായ ഭീമമായ തുക കണ്ടെത്താനാവാതെ നെട്ടോട്ടത്തിലാണ് ഷിബുവും കൂട്ടരും. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് മാത്രം ചിലവ് വരുന്നത്. ഇത് കൂടാതെ 30000 രൂപയുടെ മരുന്നുകളും മറ്റും ആഴ്ചയില്‍ വേണ്ടിവരും. ഇതിനു പുറമേ വൃക്ക നല്‍കാന്‍ തയ്യാറായ ഒ പോസിറ്റീവ് ഗ്രൂപ്പുകാരനേയും കണ്ടെത്തേണ്ടിയിരിക്കുന്നു. അഞ്ജുവിന്റ് ചികിത്സാ സഹായത്തിന് താല്‍്പര്യമുളള സുമനസുകള്‍ക്ക് പൂവരണി എസ്ബിഐ-ലെ അക്കൗണ്ട് നമ്പര്‍ 67346682404 ലേക്ക് തുക അടയ്ക്കാം. കഎടഇ നമ്പര്‍ ടആഠഞ0000121 .ഫോണ്‍- 9562714325.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."