ദുബൈയില്‍ എന്‍ജിനീയര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ
ദുബൈ: ദുബൈയില്‍ നിര്‍മാണ മേഖലയിലെ എന്‍ജിനീയര്‍മാരുടെ യോഗ്യത പരിശോധിക്കാന്‍ എകീകൃത ഇ- പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള എന്‍ജിനീയര്‍മാരുടെ യോഗ്യതയും നഗരസഭ പുതുക്കി നിശ്ചയമിച്ചു. പുതിയ യോഗ്യതാ മാനദണ്ഡം അനുസരിച്ച് പദ്ധതികളില്‍ എന്‍ജിനീയര്‍മാരെ നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന് നാസര്‍ ലൂത്തയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം എന്‍ജിനീയര്‍മാരുടെ യോഗ്യത പരിശോധിക്കുന്ന ഇലക്ട്രോണിക് പരീക്ഷാ സംവിധാനത്തെ നഗരസഭ, യു.എ.ഇ എന്‍ജിനീയേഴ്സ് അസോസിയേഷനുമായി ബന്ധിപ്പിക്കും. പരീക്ഷ പാസായി ലൈസന്‍സ് നേടുന്നവര്‍ക്കാണ് സര്‍ക്കാര്‍ പദ്ധതികളില്‍ ജോലിചെയ്യാന്‍ കഴിയുക. മുനിസിപ്പാലിറ്റി നിശ്ചയിച്ച യോഗ്യത അനുസരിച്ചാണ് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളും പദ്ധതികളില്‍ എന്‍ജിനിയര്‍മാരെ നിശ്ചയിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."