പൊതുമരാമത്ത് എന്‍ജിനീയറെ യൂത്ത്ലീഗ് ഉപരോധിച്ചു
കാക്കനാട്: അത്താണി മുണ്ടംപാലം റോഡിലെ പെരിയാര്‍വാലി പാലത്തിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമാരാമത്ത് ഓഫിസ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായ പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അതുവരെ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ രേഖമൂലം ഉറപ്പു നല്കി. ഇതേത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ പി.ഡബ്ലിയു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ലക്ഷമിയെയാണ് ഉപരോധിച്ചത്. യൂത്ത് ലീഗ് പ്രസിഡന്റ് പി.എം മാഹിന്‍കുട്ടിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ അക്ബര്‍, മണ്ഡലം വൈസ് പ്രസിഡന്റ് പി.എം യൂനുസ്, അന്‍സാര്‍ ഓലിമുകള്‍, കെ.എം അബുബക്കര്‍, സനൂപ് ചിറ്റേത്തുകര, സിയാദ് ചിറ്റേത്തുകര, മുഹമ്മദ് സാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് സമരം സംഘടിപ്പിച്ചത്. മുണ്ടംപാലം റോഡില്‍ കരുണാലയത്തിന് സമീപം പെരിയാര്‍ വാലിക്ക് കുറകെ മുപ്പത് വര്‍ഷം മുമ്പ് നിര്‍മിച്ച പാലമാണ് അപകടത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."