ഓര്‍ത്തഡോക്‌സ് സഭ മൈത്രാപൊലീത്ത ട്രെയിനില്‍ നിന്ന് വീണു മരിച്ചു
കൊച്ചി:ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും സൗത്ത് സ്‌റ്റേഷനും ഇടയില്‍ പുല്ലേപ്പടിക്ക് സമീപം രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങാനായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും പൊലിസും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ട്രെയിനില്‍ മടങ്ങാന്‍ തീരുമാനിച്ചത്.
1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതല്‍ അദ്ദേഹമാണ് ഭദ്രാസനാധിപന്‍. ഓര്‍ത്തഡോക്‌സ് സഭാ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മേഖലയായിരുന്നു പ്രധാന പ്രവര്‍ത്തി മണ്ഡലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."