HOME
DETAILS

അനന്തംകരിയില്‍ വെള്ളം കര കവിയുന്നു

  
backup
August 24 2018 | 04:08 AM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%95%e0%b4%b0

തുറവൂര്‍: കൈതപ്പുഴ കായലില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപാണു് അനന്തം കരി. തുറവൂര്‍ പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ ആരും തിരിഞ്ഞ് നോക്കാതെ ദുരിതജീവിതം അനുഭവിക്കുന്ന പതിനെഞ്ച് കുടുംബങ്ങള്‍.
മത്സ്യബന്ധനവും കാലി വളര്‍ത്തലുമാണ് ഈ പ്രദേശത്തെ പ്രധാന ജോലി.വെള്ളപൊക്കം മൂലം മൃഗങ്ങളെയും, കറവപശുക്കളെയും കറവ ആടുകളെയും,ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.കഴിഞ്ഞ ഓണക്കാലത്ത് മുല്ലക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന ചതുപ്പില്‍ വീണത് ഇവിടെയാണ്. അന്ന് സര്‍ക്കാരും ജനപ്രതിനിധികളും പതിനായിരക്കണക്കിന് നാട്ടുകരും അനന്തകരിയിലെ താമസക്കാരും ഉള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചാണ് ബാലകൃഷ്ണനെ ചതുപ്പില്‍ നിന്ന് രക്ഷിച്ചത്.
എന്നാല്‍ ഇന്ന് അനന്തം കരിയില്‍ ജീവിക്കുന്ന ഞങ്ങളെ വെള്ളത്തില്‍ നിന്ന് രക്ഷിക്കുവാന്‍ ആരും തിരിഞ്ഞ് നോക്കുവാന്‍ പോലും കനിവ് കാണിക്കുന്നില്ലെന്നു് അനന്തം കരിയിലെ താമസക്കാരനായ മാടംഭാഗത്ത് ജോസന്‍ പറഞ്ഞു. ജോസന്റെ തെങ്ങും ,ചിറയും പൊളിച്ചാണ് ആനയെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.പാടത്തും തോട്ടിലും വളര്‍ത്തിരുന്ന വളര്‍ച്ചയെത്തിയ കരിമീനുകളും നഷ്ടപ്പെട്ടിരുന്നു. ഇതെല്ലാം ചേര്‍ത്തല തഹശീല്‍ദാര്‍ നേരിട്ട് ബോദ്ധ്യപ്പെട്ടിരുന്നതും നഷട പരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്.
ജോസന്റെ നഷ്ടങ്ങള്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെറിപ്പോര്‍ട്ട് ചെയ്തിരുന്നാണ്. എന്നാല്‍ ജോസന് നഷ്ടപരിഹാരമായി ഒന്നും ലഭിച്ചിട്ടില്ല. കൂടാതെ ഇവിടെ നടത്തിയിരുന്ന കരിമീന്‍ വിത്ത് ഉല്പാദന കേന്ദ്രം വെള്ളം കയറി.2000 തള്ള കരിമീനുകളും 10,000 ത്തോളം കരിമീന്‍ കുഞ്ഞുങ്ങളും വെള്ളപൊക്കത്തില്‍ നഷടപ്പെട്ടു.
പൂര്‍ണവളര്‍ച്ചയെത്തിയ കാളാഞ്ചി, ഗിഫ്റ്റ് തിലോപ്പിയ, പൂമീന്‍ തുടങ്ങിയ ലക്ഷങ്ങളുടെ വളര്‍ത്ത് മത്സ്യങ്ങള്‍ നഷ്ടപ്പെട്ടു.പ്രമുഖ മത്സ്യ വളര്‍ത്തു മത്സ്യകൃഷിക്കാരനും ഡി.എഫ്.സി ഭാരവാഹിയുമായ അപ്പച്ചന്‍ വടശേരിക്കരി തുടങ്ങിയവര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വരില്‍ ഉള്‍പ്പെടുന്നു. തണ്ണീര്‍മുക്കം ബണ്ടിലുള്ള മണല്‍ച്ചിറ ധൃതിയില്‍ നീക്കം ചെയ്തതിലുള്ള അപാകതകളാണ് വെള്ളപൊക്കത്തിന് കാരണമെന്ന് അപ്പച്ചന്റെ അഭിപ്രായം. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ചിറ നീക്കം ചെയ്ത് ആഴം കൂട്ടി കടലിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം മണല്‍ചിറ നീക്കിയിരുന്നുവെങ്കില്‍ ചേര്‍ത്തല താലൂക്കിന്റെ വടക്ക് പ്രദേശങ്ങളിലുള്ള ജനവാസ കേന്ദ്രങ്ങളിലെ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു.
പലരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്.ഈ വര്‍ഷത്തെ ഓണം അനന്തം കരിക്കാര്‍ക്ക് വെള്ളത്തിന് നടുവിലാണു്. അനന്തം കരിയിലെ ഏക നടപ്പാത സഞ്ചാരയോഗ്യമാക്കി വികസിപ്പിക്കുമെന്നു് കഴിഞ്ഞ വര്‍ഷം ആനയെ ചതുപ്പില്‍ നിന്ന് രക്ഷിച്ചപ്പോള്‍ ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നിര്‍മാണം ആരംഭിച്ചപ്പോള്‍ ഉണ്ടായ കോണ്‍ട്രാക്ടറുമായിട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരി ച്ചെങ്കിലും കാലാവധി കഴിഞ്ഞ്ത് മൂലം നടപ്പാത പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല
നടപ്പാതയുടെ വികസനമെങ്കിലും തുറവൂര്‍ പഞ്ചായത്ത് അധികൃതര്‍ നടത്തി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago