പ്രകൃതിക്ഷോഭം മുതലെടുത്ത് മറയൂരില്‍ വന്‍ ചന്ദനമോഷണം
മറയൂര്‍: വൈദ്യുതിയും വാര്‍ത്താവിനിമയ സൗകര്യങ്ങളും കാലവര്‍ഷക്കെടുതിയില്‍ തകരാറിലായ സാഹചര്യം മുതലെടുത്ത് ചന്ദന മാഫിയ മറയൂരില്‍ നടത്തിയത് വന്‍ ചന്ദനമോഷണം.
കാന്തല്ലൂര്‍ കുണ്ടക്കാട് സ്വദേശി പേരൂര്‍ വീട്ടില്‍ സോമന്റെ വീട്ടുവളപ്പില്‍ കാലങ്ങളായി സംരക്ഷിച്ചു പോന്ന നാല് വന്‍ ചന്ദമരങ്ങളാണ് ഒറ്റരാത്രി കൊണ്ട് കടത്തിയത്. വീടിന്റെ 200 മീറ്റര്‍ മാത്രം അകലത്തിലായി നിന്ന മരങ്ങളാണ് നഷ്ടമായത്. വീട്ടില്‍ സോമന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെയാണ് മോഷണ വിവരം അറിയുന്നത്.
മോഷണം സംബന്ധിച്ച മറയൂര്‍ പൊലിസ് സ്റ്റേഷനിലും , കാന്തല്ലൂര്‍ വനം വകൂപ്പ് സ്റ്റേഷനിലും പരാതി നല്‍കി. ചിന്നാര്‍ വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന ആദ്യകാല കുടിയേറ്റ മേഖലയാണ് കുണ്ടക്കാട് മേഖല. കൂടിയേറ്റ കര്‍ഷകനായ സോമന്റെ വീട്ടു വളപ്പില്‍ ഇനിയും കൂറ്റന്‍ ചന്ദന മരങ്ങള്‍ അവശേഷിക്കുന്നുണ്ട് .
ഇവക്ക് എങ്ങനെ സംരക്ഷണം ഒരുക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് സോമന്‍. മോഷണം പോയ ചന്ദന മരങ്ങള്‍ക്ക് 40 ലക്ഷം രൂപയോളം വിലകണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."