സഊദി അരാംകോയുടെ ലോകത്തെ ഏറ്റവും വലിയ വാതക കോംപ്ലക്‌സ് ഒരുങ്ങുന്നു; പതിനായിരകണക്കിന് തൊഴില്‍ പ്രതീക്ഷ
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഗ്യാസ് കോംപ്ലക്‌സ് നിര്‍മാണത്തിന് സഊദി അറേബ്യന്‍ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ ഒരുങ്ങുന്നു. എയര്‍ പ്രൊഡക്ട്, അക്‌വ ഹോള്‍ഡിംഗ് എന്നിവയുടെ സംയുക്ത സംരംഭത്തിലാണ് വാതക കോംപ്ലക്‌സ് നിര്‍മാണം നടത്തുന്നത്. 2.1 ബില്യണ്‍ ഡോളര്‍ ചിലവിലാണ് നിര്‍മാണം നടത്തുന്നത്.
സഊദി അരാംകോയുടെ വിവിധ എണ്ണ ശുദ്ധീകരികരണ ശാലകളിലേക്ക് ആവശ്യമായ വിവിധ വാതകങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റുകളുടെ സംയുക്ത സംരംഭമാണ് ആരംഭിക്കുന്നത്. നൈട്രജന്‍, ഓക്‌സിജന്‍ , തുടങ്ങിയ വാതകങ്ങളാണ് മുഖ്യമായും ഉത്പാദിപ്പിക്കുക. അരാംകോയുടെ ജിസാന്‍ റിഫൈനറിക്കാവശ്യമായ 55,000 ടണ്‍ നൈട്രജന്‍, 20,000 ഓക്‌സിജന്‍ എന്നിവ പ്രതിദിനം ഉത്പാദിപ്പിച്ച് ഇരുപത് വര്‍ഷത്തേക്ക് നല്‍കാന്‍ പ്രാപ്തിയോടെയാണ് കോംപ്ലക്‌സ് നിര്‍മാണം.
2018 ഓടെ ഉത്പാദനം പ്രതീക്ഷിക്കുന്ന വാതക കോംപ്ലക്‌സ് നിര്‍മാണം ആരംഭിക്കുന്നതോടെ പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതകളും ഇവിടെ തുറക്കപ്പെടും. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ഓടെ 450,000 തൊഴിലുകളില്‍ 70,000 റിഫൈനറി മേഖലയില്‍ മാത്രം ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
പുതിയ വ്യവസായ നഗരിയായ ജിസാനില്‍ വന്‍ വ്യവസായ ശാലകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി 4000 മെഗാവാട് ഉത്പാദന ശേഷിയുള്ള വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടന്നുവരികയാണ്. ജിസാനില്‍ നിര്‍മാണം നടക്കുന്ന റിഫൈനറി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായാല്‍ 400,000 ബാരല്‍ ക്രൂഡ് ഓയിലും 80,000 ബാരല്‍ ശുദ്ധീകരിച്ച എണ്ണയും പ്രതിദിനം ഉത്പാദനം ലക്ഷ്യം വെക്കുന്നുണ്ട്. കൂടാതെ വാര്‍ഷികാടിസ്ഥാനത്തില്‍ ഒരു മില്യണ്‍ ബെന്‍സീന്‍ , പാരാക്‌സൈലിന്‍ എന്നിവയും ജിസാന്‍ റിഫൈനറിയില്‍ നിന്നും അരാംകോ ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."