വരനും ബന്ധുക്കളും ദുരിതാശ്വാസ ക്യാംപില്‍; വിവാഹം നീട്ടിവച്ചു
പൂച്ചാക്കല്‍: വിവാഹദിനത്തില്‍ വരനും ബന്ധുക്കളും ദുരിതാശ്വാസ ക്യാംപില്‍. പറവൂര്‍ കൂനമ്മാവ് കോട്ടുവള്ളി പഞ്ചായത്ത് പുതുശേരിയില്‍ ജോണിയുടെ മകന് ജോമോനും (26), മാഞ്ഞാലി സ്വദേശിനി നിക്സ റോസും തമ്മിലുള്ള വിവാഹമാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നീട്ടിവച്ചത്.ഇന്നലെയായിരുന്നു വിവാഹം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.
വിവാഹത്തിന് ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിക്കുകയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിരിക്കുമ്പോഴാണ് കഴിഞ്ഞ 16ന് ഇവരുടെ വീട്ടിലേക്കു വെള്ളമെത്തുന്നത്.പെരിയാറില്‍ നിന്നുള്ള വെള്ളം നാട്ടുപുഴകളും കവിഞ്ഞാണ് വീടുകളിലേക്ക് എത്തിയത്.വെള്ളത്തില്‍ അകപ്പെട്ട ഇവരെ മത്സ്യത്തൊഴിലാളികളുടെ
വള്ളത്തിലാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.പ്രാദേശിക ക്യാമ്പില്‍ കഴിഞ്ഞ ഇവരെ അവിടെയും വെള്ളം കയറിയതിനെ തുടര്‍ന്നാണ് ജോമോനും കുടുംബവും നിലവില്‍ പാണാവള്ളി തൈക്കാട്ടുശേരി ബ്ലോക്ക് ഓഫിസിലെ ദുരിതാശ്വാസ ക്യാംപിലെത്തിച്ചത്. പ്രതിശ്രുധ വധുവിന്റെ വീട് പൊക്ക പ്രദേശമായതിനാല്‍ സാധാരണ നിലയിലാണ്.
ക്യാംപിലുണ്ടായിരുന്ന ജോമോന്റെ മാതാവ് ആനി ഇന്നലെ സ്ഥിതിഗതികളറിയാന്‍ വീട്ടില്‍ പോയിരുന്നു. വീടിന്റെ ശുചീകരണ പ്രവര്‍ത്തനവും മറ്റും കഴിഞ്ഞ് ബന്ധുക്കളുമായി ആലോചിച്ചതിന് ശേഷം വിവാഹ തിയ്യതി നിശ്ചയിക്കുമെന്നു പിതാവ് ജോണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."