HOME
DETAILS
MAL
വനനശീകരണത്തിനെതിരേ പ്രതിരോധ കണ്‍വന്‍ഷന്‍
backup
July 20 2016 | 18:07 PM
മാനന്തവാടി: ഇരവികുളം ദേശീയ ഉദ്യാനത്തിലെ പുല്‍മേടുകള്‍ കഴിഞ്ഞാല്‍ സസ്യ വൈവിധ്യത്തില്‍ രണ്ടാം സ്ഥാനം അര്‍ഹിക്കുന്നത് വയനാടന്‍ വനമേഖലയിലെ പുല്‍മേടുകളാണെന്ന് പ്രമുഖ പക്ഷി നിരീക്ഷകനും, പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.കെ ഉത്തമന്‍ പറഞ്ഞു. വയനാട് പ്രകൃതിസംരക്ഷണ സമിതി, ഔര്‍ഓണ്‍ നേച്ചര്‍, ഗ്രീന്‍ ക്രോസ്, ബാണാസുര സംരക്ഷണ സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയ ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പിന്റെ വനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശകതമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. എന്‍ ബാദുഷ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."