HOME
DETAILS

അമേത്തിയില്‍ ഷൂ വിതരണം ചെയ്ത സ്മൃതി ഇറാനിക്കെതിരേ വിമര്‍ശനവുമായി പ്രിയങ്ക

  
backup
April 22 2019 | 21:04 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a

ലഖ്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേത്തിയില്‍ ഷൂ വിതരണം ചെയ്ത അവരുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി അമേത്തിയിലെത്തി ഓരോ വീടുകളിലും കയറി ഷൂ വിതരണം ചെയ്യുകയാണ്. ഇതുകണ്ടാല്‍ അമേത്തിയിലെ ജനങ്ങള്‍ക്ക് ധരിക്കാന്‍ ഷൂ പോലുമില്ലെന്നാണ് കരുതുക. രാഹുല്‍ ഗാന്ധിയെ അപമാനിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും സത്യത്തില്‍ അവര്‍ അപമാനിച്ചത് അമേത്തിയിലെ ജനങ്ങളെ തന്നെയാണെന്നും പ്രിയങ്ക പറഞ്ഞു. അമേത്തിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ യാചകരല്ല. ആരു നിങ്ങളെ അപമാനിച്ചാലും അവര്‍ക്ക് തിരിച്ചടി നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. രാഹുലിനു വേണ്ടി അമേത്തിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. നരേന്ദ്രമോദി അഞ്ചുവര്‍ഷത്തിനിടെ വാരണാസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
പിന്നാലെ പ്രിയങ്കയുടെ വിമര്‍ശനത്തിനു പ്രതികരണവുമായി സ്മൃതി ഇറാനിയും രംഗത്തുവന്നു. പ്രിയങ്കയുടെ നാടകം അവസാനിപ്പിക്കണമെന്ന് ഇറാനി ആവശ്യപ്പെട്ടു. പ്രിയങ്കയ്ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ അമേത്തിയിലെ ജനങ്ങളെ നേരില്‍ കാണണം. അവര്‍ക്ക് ധരിക്കാന്‍ ഷൂവില്ലെന്ന സത്യം കണ്ടറിയണം- ഇറാനി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago