പ്രളയത്തില്‍ സഹായവുമായി സഹകരണ സ്ഥാപനങ്ങളും
പൊന്നാനി: ദുരിതാശ്വാസ നിധിയിലേക്ക് സഹകരണവുമായി വിവിധ സഹകരണ ബാങ്കുകള്‍. ദുരിതമഴയില്‍ പ്രളയം കവര്‍ന്നെടുത്ത കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹകരണ ബാങ്കുകള്‍ കൈയയച്ച് സഹായം നല്‍കുന്നത്.
പൊന്നാനി സഹകരണ അര്‍ബന്‍ ബാങ്കിന്റെയും ബാങ്ക് ജീവനക്കാരില്‍ നിന്ന് സ്വരൂപിച്ച സഹായ ധനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ബാങ്ക് ചെയര്‍മാന്‍ എം.വി ശ്രീധരന്‍ മാസ്റ്റര്‍ കൈമാറി. ബാങ്കിന്റെ പത്ത് ലക്ഷം രൂപയും ബാങ്ക് ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും ഓണറേറിയവും ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളവും സ്പീക്കര്‍ക്ക് കൈമാറി.
അസി. രജിസ്ട്രാര്‍ പി. ബഷീര്‍, പി. ജയരാജന്‍, ഷാജി കാളിയത്തേല്‍, സുരേഷ് പൊല്‍പ്പാക്കര, ഏ.വി ഉസ്മാന്‍, കെ.പി അബ്ദുള്‍ ജബ്ബാര്‍, ടി. മാധവന്‍, ഒ.സി സലാഹുദ്ദീന്‍, ടി.വി സുലൈമാന്‍, ബിനോ ജോണ്‍, സി.വി സന്ധ്യ, കെ.കെ അബ്ദുള്‍ ഗഫൂര്‍, വി.വി വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പൊന്നാനി കുറ്റിക്കാട് സര്‍വിസ് സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ ബാങ്ക് പ്രസിഡന്റ് ടി.പി. ഉമ്മര്‍ അസി. രജിസ്ട്രാര്‍ പി. ബഷീറിന് കൈമാറി.വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, സെക്രട്ടറി എ.പി.ജിജി, ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജീവനക്കാരുടെ രണ്ടു ദിവസത്തെ വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
കുറ്റിക്കാട് കാര്‍ഷിക സഹകരണ ബാങ്കിലെ ജീവനക്കാരുടെ വിഹിതവും കൈമാറി. ബാങ്കിന്റെ വിഹിതം വെള്ളിയാഴ്ച കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."