യു.ഡി.എഫിന്റെ പരാതി; വരണാധികാരിക്ക് കേന്ദ്ര നിരീക്ഷകന്‍ നിര്‍ദേശം നല്‍കി
കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് നല്‍കിയ പരാതികളിന്മേല്‍ ജില്ലാ വരണാധികാരിയ കലക്ടര്‍ക്ക് കേന്ദ്ര നിരീക്ഷകന്‍ നിര്‍ദേശം നല്‍കിയതായി യു.ഡി.എഫ് പ്രസ്താവനയില്‍ അറിയിച്ചു. പണം കൊടുത്ത് വോട്ട് വാങ്ങുന്നത് തടയുക, പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക, യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കുക, ഭരണദുര്‍വിനിയോഗം നടത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, പോസ്റ്റല്‍ വോട്ടിന്റെ സമാഹരണവും സൂക്ഷിപ്പും എല്‍.ഡി.എ.ഫ് നേതൃത്വത്തിലുള്ള സര്‍വിസ് സംഘടനാ നേതാക്കന്മാരുടെ ചുമതലയില്‍ നിന്നും കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരിക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യു.ഡി.എഫ് പരാതി നല്‍കിയത്.
പണം കൊടുത്ത് വോട്ട് വാങ്ങുന്നതിനുള്ള നീക്കം ചെറുക്കാന്‍ പ്രത്യേക വിജിലന്‍സ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്, തെരഞ്ഞെടുപ്പ് കമ്മിഷനും കൊല്ലം ലോക്‌സഭാ നിയോജക മണ്ഡലത്തിലെ ഇലക്ഷന്‍ കമ്മിഷന്‍ നിരീക്ഷകനും നല്‍കിയ പരാതിയിന്മേലാണ് വരണാധികാരിക്ക് നിര്‍ദേശം നല്‍കിയതായി മറുപടി കിട്ടിയത്. പ്രശ്‌നബാധിത ബൂത്തുകളില്‍ ക്രമസമാധാനപാലനത്തിനായി കേന്ദ്ര പാരാമിലിട്ടറി ഫോഴ്‌സിനേയോ ഇതരസംസ്ഥാനത്ത് നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയോ നിയമിച്ച് സുരക്ഷ സജ്ജമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരേ അവാസ്തവവും അപകീര്‍ത്തിപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകളുടെ സംഭരണവും സംരക്ഷണവും നിരീക്ഷണവും ചുമതല നല്‍കിയിട്ടുള്ളത് ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വാധീനത്തിലുള്ള സര്‍വിസ് സംഘടനകള്‍ക്കാണ്. ഇത് കൃത്രിമം നടത്താനുള്ള അവസരം നല്‍കുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നേരിട്ട് പോസ്റ്റല്‍ ബാലറ്റുകളുടെ സംഭരണവും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൊല്ലം ലോക്‌സഭാ നിയോജക മണ്ഡലത്തിലെ നിരീക്ഷകനും നല്‍കിയ പരാതിയിന്മേലാണ് വരണാധികാരിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകന്‍ അറിയിച്ചതെന്ന് യു.ഡി.എഫ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ. ഷാനവാസ് ഖാന്‍, കണ്‍വീനര്‍ അഡ്വ. ഫിലിപ് കെ. തോമസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."