ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് വീണ്ടും ദുരിതം
പാലക്കാട്: ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് വീണ്ടും ദുരിതം.'കാണം വിറ്റും ഓണമുണ്ണണ'മെന്ന ചൊല്ലിനിപ്പോള്‍ പ്രസക്തിയില്ലാതായി. എല്ലാം വാങ്ങാന്‍ മാത്രമേ ഉള്ളൂ ഒന്നും വില്‍ക്കാനില്ല. വീട്ടിലെത്തിയവര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. പാത്രങ്ങളും പാചകവാതകങ്ങളും കനത്തമഴയില്‍ ഒലിച്ചുപോയതിനാല്‍ പാചകം ചെയ്യാന്‍ വഴിയില്ലാതായി.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ തന്നെ നല്ല തുക ആവശ്യമായി വരും.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങുവാന്‍ തുടങ്ങി.മഹാപ്രളയത്തിനുശേഷം അത്രയധികം കേടുപാടുകള്‍കൂടാതെ രക്ഷപ്പെട്ട വീടുകളില്‍ ബാക്കിയായത് മുട്ടോളം മണ്ണ് മാത്രം.ഓണവിപണികളില്‍ വില്‍ക്കാന്‍വെച്ചിരുന്ന വസ്തുക്കള്‍ ദുരിതാശ്വാസക്യാമ്പുകളിലേക്ക് നല്‍കിയതിനാല്‍ കടകളില്‍ വില്‍ക്കാനുള്ള സാധനങ്ങള്‍ക്ക് ക്ഷാമമാണ്.
റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് സാധനങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍നിന്നും അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത്.ഇതിനാല്‍ ബന്ധുവീടുകളില്‍ അഭയംതേടിയവരുടെ കാര്യം കഷ്ട്ത്തിലാണ്.നാശനഷ്ട്ം സംഭവിച്ചവര്‍ക്ക് ഒരു നേരത്തെ ഭക്ഷണംപോലും ഉണ്ടാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.ഏകോപനത്തിലെ പാളിച്ചകള്‍ മൂലം സഹായങ്ങള്‍ അതിര്‍ത്തി ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് നല്‍കി വരികയാണ്. ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ശേഖരിച്ച സാധനങ്ങള്‍ എത്താത്തതിനാല്‍ അര്‍ഹരായവര്‍ക്കുപോലും സഹായങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുളളത്.
വീടുകളില്‍ തിരിച്ചെത്തിയവര്‍ക്ക് ഒരു മാസം കഴിയാനുള്ള അരി,പഞ്ചസാര,ചായപ്പൊടി,സോപ്പ്,പേസ്റ്റ് എന്നീ അവശ്യസാധനങ്ങള്‍ അത്യാവശ്യമാണ.്പ്രളയ ദുരിതത്തിനിടയില്‍ സംസ്ഥാനത്തിനു സൗജന്യ നിരക്കില്‍ അരി നല്‍കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത് ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.മിക്ക കിണറുകളിലും വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകിയതിനാല്‍ ശുദ്ധജലവിതരണവും വൈദ്യുതി വിതരണവും ഇപ്പോഴും ആശങ്കയിലാണ്.പ്രളയത്തില്‍ അകപ്പെട്ട വീടുകളിലും പ്രദേശങ്ങളിലും ശുചീകരിക്കുവാനായി ശുചിത്വ,ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരണതോടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെയും രാഷ്ട്രീയ പാര്‍്ട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
പൊളിഞ്ഞു വീഴാറായ വീടുകള്‍ക്ക് പുനര്‍നിര്‍മാണം നടത്തേണ്ടതുണ്ട്.ജില്ലയിലെ ആറ് താലൂക്കുകളിലായി ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 7 ആയികുറഞ്ഞു.289 കുടുംബങ്ങളിലെ 1310 പേരാണ്.ഇപ്പോള്‍
ക്യാമ്പുകളിലുളളത്.പാലക്കാട് താലൂക്കിലെ പുതുശേരി വില്ലേജിലെ അപ്നാ ഘറില്‍ 135 കുടുംബങ്ങളില്‍ നിന്നായി 609 പേരുണ്ട്. മണ്ണാര്‍ക്കാട് താലൂക്കിലെ കള്ളമല കരിമ്പ, കോട്ടോപ്പാടം വില്ലേജുകളില്‍ലെ മുക്കാലി എം.ആര്‍.എസ്, പനയമ്പാടംജി.യു.പി.എസ്, മെരിഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍ തിരുവിഴാംകുന്ന്എന്നിവിടങ്ങളിലെ ക്യാമ്പില്‍ 54 കുടുംബത്തിലെ 149 പേരെയും പുനരധിവസിപ്പിച്ചിട്ടുണ്ട്.
ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതി, മുതലമട വില്ലേജിലുളള നെന്മാറ,പൂപ്പാറ ക്യാമ്പുകളില്‍ 76 കുടുംബത്തിലെ 248 പേരും പട്ടാമ്പി താലൂക്കിലെ കപ്പൂര്‍ എം.ആര്‍.എസ് സ്‌കൂളിലെ രണ്ട് കുടുംബത്തിലെ 12 പേരുമാണുള്ളത്.ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര,കിഴക്കഞ്ചേരി, വടക്കഞ്ചേരി കരിയംക്കാട് മദ്രസ ഹാള്‍, സെന്റ് മേരീസ് പോളിടെക്‌നിക് വടക്കഞ്ചേരി ക്യാമ്പുകളില്‍ 22 കുടുംബത്തിലെ 292 പേരാണ് നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."