യു.എ.ഇ യുടെ സഹായം സ്വീകരിക്കണം; എസ്.കെ.എസ്.എസ്.എഫ്
വാടാനപ്പള്ളി : യൂ.എ.ഇയുടെ സഹായം സ്വീകരിക്കണമെന്നു എസ്.കെ.എസ്.എസ്.എഫ്. കേരളത്തില്‍ ദുരിതത്തില്‍പെട്ടവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടി യു.എ.ഇ ഭരണാധികാരി 700കോടിയുടെ സഹായഹസ്തം നീട്ടിയപ്പോള്‍ അത് വേണ്ടന്നുവെച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനദ്രോഹവും പ്രധിഷേധാര്‍ഹവുമാണ്.
വിദേശസഹായം വാങ്ങുവാന്‍ തടസങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം തടസങ്ങള്‍ പുനര്‍പരിശോധിച്ച് പാവപ്പെട്ട ജനങ്ങളെ ദുരിതത്തില്‍നിന്നും കരകയറ്റാന്‍ വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് ചേറ്റുവ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അക്ബര്‍ ചേറ്റുവ ഉദ്ഘാടനംചെയ്തു. ജന.സെക്രട്ടറി എ എന്‍ ആഷിക് അധ്യക്ഷനായി.
ഡോ. ടി കെ മമ്മദ്. ബഷീര്‍ മുസ്‌ലിയാര്‍, എ പി റഷീദ്, പി എ അജ്മല്‍, വി എസ് റഫീഖ്, ആര്‍ കെ ഫായിസ്. കെ എം ജമാലുദ്ധീന്‍. കെ എ ഷെമീര്‍. വി എ മുഹമ്മദ് ബിലാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."