കാലവര്‍ഷ ദുരന്തം തുടരുന്നു; മഴ തോര്‍ന്നപ്പോള്‍ ദുരിതപ്പെയ്ത്ത്
ഉരുവച്ചാല്‍:കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നടുവനാട് വീടു തകര്‍ന്നു. എട്ട് മാസം മുന്‍പ് ഗൃഹപ്രവേശനം നടത്തിയ വീടാണ് തകര്‍ന്നത്, നടുവനാട് വേളാപൊയിലില് കെ.പി ഇസ്മായിലിന്റെ വീടാണ് തകര്‍ന്നത്. പുറകുവശത്തെ മതില് തകര്‍ന്ന് വീടിന്റെ സെന്‍ട്രല്‍ ഹാളിന്റെ ചുമര്പൂര്ണമായുംനശിച്ചു. ഇതോടെ വീട് അപകടാവസ്ഥയിലായി. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ചുമര് തകര്‍ന്ന് വീണതോടെ മറ്റ് ഭാഗങ്ങളും തകര്‍ച്ചാഭീഷണിയിലാണുള്ളത്. വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു.ശിവപുരം കെ. എസ്. ഇ.ബിയിലെ ജീവനക്കാരനാണ് ഇസ്മായില്‍.
ചൊക്ലി: മേനപ്രം കുറ്റിയില്‍ പീടിക കൂലോത്ത് ലക്ഷ്മിയുടെ വീട്ടില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ ഞാലി പൂര്‍ണമായും മേല്‍ക്കൂര ഭാഗികമായും തകര്‍ന്നു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പേരാവൂര്‍: കനത്തമഴയില്‍ ബംഗളകുന്ന്-മുരിങ്ങോടി റോഡ് തകര്‍ന്നു. ഇതോടെ ഭാഗത്തൂടെയുള്ള വാഹനഗതാഗതം മുടങ്ങി. നിരന്തരമാവശ്യപ്പെട്ടിട്ടും ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."