വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാഞ്ഞങ്ങാട് കൈറ്റ് പാര്‍ക്ക്
കാഞ്ഞങ്ങാട്: ജില്ലയുടെ വിനോദ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ കാഞ്ഞങ്ങാട് കൈറ്റ് പാര്‍ക്ക് . ഇതിന് 98,74,788 രൂപയുടെ ഭരണാനുമതിയായതായി റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വടക്ക് തലപ്പാടി മുതല്‍ തെക്ക് തയ്യല്‍ കടപ്പുറം വരെയായി 85 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാസര്‍കോട് ജില്ലയുടെ വിശാലമായ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് കൈറ്റ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നത്. ഹോസ്ദുര്‍ഗ് കടപ്പുറം ആസ്ഥാനമായാണ് കൈറ്റ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ തീരദേശത്തില്‍ പത്ത് മേഖലകളാണ് കൈറ്റ് പാര്‍ക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തീരദേശ ഹൈവേ യൊടൊപ്പം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൈക്കിള്‍ ട്രാക്ക് പോലുള്ള പുതിയ പദ്ധതികള്‍ വരുന്നതോടൊപ്പം തീരദേശ മേഖലയുടെ വിനോദ സഞ്ചാര മേഖലയിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് കൈറ്റ് ബീച്ച് പദ്ധതി. ഉത്സവാന്തരീക്ഷത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളെ മാറ്റി തീര്‍ക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഇതോടൊപ്പം ഭക്ഷണശാലകള്‍, ഷോപിങ് സെന്ററുകള്‍, വാഷ് റൂം ,നടപ്പാതകള്‍ എന്നിവ കൂടി ഒരുക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടത്തി വരുന്ന പട്ടം പറത്തല്‍ മത്സരവും വിദേശികളെ ആകര്‍ഷിക്കുന്നു. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി നിരവധി പട്ടം പറത്തല്‍ വിദഗ്ധരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇതിലൂടെ പട്ടം പറത്തലിന് നൂതന ശൈലിയും രൂപവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരമുള്ള പട്ടം പറത്തല്‍ വിനോദത്തില്‍ ജില്ലയില്‍ നിരവധി ആളുകള്‍ നിലവിലുണ്ട്.
കൈറ്റ് ബീച്ച് പദ്ധതിക്കായി ഹൊസ്ദുര്‍ഗ് വില്ലേജില്‍ റീ സര്‍വ്വേ നമ്പര്‍ 4551 ല്‍ 0.10.12 ഹെക്ടര്‍ സ്ഥലം ടൂറിസം വകുപ്പിന് കൈമാറി കഴിഞ്ഞു. സി. ആര്‍. സെഡ് വിധേയമായുള്ള നിര്‍മിതികള്‍ മാത്രമേ പ്രസ്തുത സ്ഥലത്ത് അനുവദിക്കുകയുള്ളൂ എന്നും പ്രസ്തുത ഭൂമിയിലെ വൃക്ഷങ്ങളുടെ സംരക്ഷണ ഉത്തരവാദിത്വം ജില്ലാ ടൂറിസം വകുപ്പില്‍ നിക്ഷിപ്തമായിരിക്കും എന്ന വ്യവസ്ഥയിലാണ് സ്ഥലം കൈമാറിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."