കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ചൈന
ബെയ്ജിങ്: തലസ്ഥാന നഗരിയായ ബീജിങ്ങില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിര്‍ദേശവുമായി ചൈന. കൊവിഡ്-19 കേസുകള്‍ കുത്തനെ കുറഞ്ഞതോടെയാണ് ചൈനീസ് നടപടി. കഴിഞ്ഞ 13 ദിവസങ്ങളിലായി ഒരൊറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ബീജിങില്‍ വലിയൊരു ശതമാനം ആളുകളും വെള്ളിയാഴ്ച മാസ്‌ക് വച്ചാണ് പുറത്തിറങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാസ്‌ക് വയ്ക്കുന്നത് കൂടുതല്‍ സുരക്ഷിതമാണെന്ന കാരണമാണ് ചിലര്‍ക്കുള്ളത്. എന്നാല്‍ മറ്റുള്ളവര്‍ മാസ്‌ക് വയ്ക്കുന്നതു കൊണ്ട് മാസ്‌ക് ധരിക്കാന്‍ സ്വയം നിര്‍ബന്ധിതരാകുകയാണെന്നാണ് മറ്റു ചിലരുടെ പ്രതികരണം.
'എനിക്ക് എപ്പോള്‍ വേണമെങ്കിലും മാസ്‌ക് അഴിച്ചു മാറ്റാം. പക്ഷെ ആളുകള്‍ അത് എന്തു കരുതുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മാസ്‌ക് വെക്കാതെ പുറത്തിറങ്ങിയാല്‍ ആളുകള്‍ക്ക് എന്നെ പേടിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു'- 24കാരിയായ ഒരു യുവതി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടറോടു പറഞ്ഞു.
ലോകം മൊത്തം രണ്ടു കോടിയിലേറെ പേരെ ബാധിച്ച കൊവിഡ് ചൈനയില്‍ നിന്നാണ് വ്യാപിച്ചത്. വുഹാനില്‍ നിന്നാണെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ഉറവിടമോ കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ അഞ്ച് ദിവസമായി ചൈനയില്‍ ഒരിടത്തും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ബന്ധിത വീട്ടുനിരീക്ഷണവും പൊതുസ്ഥലങ്ങളിലെ മാസ്‌കും ഉള്‍പ്പെടെ പ്രാദേശികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ചൈനയില്‍ കൊവിഡ് 19 വ്യാപനം പിടിച്ചു കെട്ടാന്‍ സഹായിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."