HOME
DETAILS
MAL
സര്‍ക്കാര്‍ ഇടപെടലുകള്‍ക്കു വേഗം കൂട്ടണം: കെ.വി തോമസ്
backup
August 24 2018 | 18:08 PM
കൊച്ചി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നു കെ.വി തോമസ് എം.പി. എല്ലായിടത്തും മാലിന്യം കുമിഞ്ഞുകൂടുന്നതു കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കു പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ശുദ്ധജലം, വൈദ്യുതി എന്നിവ അടിയന്തരമായി പുനഃസ്ഥാപിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. വീടുകളിലേക്കു തിരികെ പോയവരില്‍ ഭൂരിഭാഗവും പലകാരണങ്ങളാല്‍ തിരിച്ചു ക്യാംപിലേക്കുവരുന്ന സാഹചര്യമാണുള്ളത്.
മിക്ക ക്യാംപുകളും പൂട്ടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ക്യാംപുകളിലേക്കു തിരിച്ചുവരുന്നവരോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാരുണ്യം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."