HOME
DETAILS
MAL
എന്‍ജിനില്ലാത്ത ട്രെയിനിന്റെ പരീക്ഷണ ഓട്ടം അടുത്ത മാസം
backup
August 24 2018 | 18:08 PM
ന്യൂഡല്‍ഹി: മെട്രോ ട്രെയിനുകള്‍ പോലെ എന്‍ജിനില്ലാത്ത ട്രെയിന്‍ സര്‍വീസിനായി രംഗത്തെത്തുന്നു. ട്രെയിന്‍-18 എന്ന പേരില്‍ അറിയപ്പെടുന്ന ഇത് അടുത്ത മാസം പരീക്ഷണ ഓട്ടം നടത്തുമെന്ന് റെയില്‍ മന്ത്രാലയം അറിയിച്ചു.
പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ഇത് യാത്രക്കായി ഉപയോഗിക്കും. മെയ്ഡ് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ജിനില്ലാത്ത ട്രെയിന്‍ നിര്‍മിച്ചത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചിട്ടുള്ളത്. മണിക്കൂറില്‍ 160 കി.മീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിക്കുക. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ട്രെയിന്‍-18 രംഗത്തിറക്കാനാണ് പദ്ധതിയെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."