HOME
DETAILS
MAL
എല്ലാ മദ്യപാനവും ആരോഗ്യത്തിന് ഹാനികരം
backup
August 24 2018 | 18:08 PM
ലണ്ടന്‍: അല്‍പം മദ്യപാനം പ്രശ്‌നമല്ല, പ്രത്യേകിച്ച് വൈന്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നത് ചിലരുടെയൊക്കെ ധാരണയാണ്. എന്നാല്‍ മദ്യപാനം കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് ഹാനികരമാണെന്ന് സ്ഥിരീകരിച്ച് പ്രമുഖ ആരോഗ്യ മാഗസിനായ ദ ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്.
തീവ്രമാവാത്ത മദ്യപാനം ഹൃദയ രോഗങ്ങള്‍ സംരക്ഷിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടെങ്കിലും ഇത് അര്‍ബുദത്തിനും മറ്റു രോഗങ്ങള്‍ക്കും കാരണമാവുമെന്ന് വ്യക്തമാക്കി. 195 രാജ്യങ്ങളിലായി 1990-2016 കാലയളവില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."