ജൈവ കൃഷി അവാര്‍ഡിന് അപേക്ഷിക്കാം
കോഴിക്കോട്: ജൈവ കൃഷി വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ നിയമസഭാ മണ്ഡലങ്ങള്‍ക്കും ജില്ലാ അടിസ്ഥാനത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന കോര്‍പറേഷനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അവാര്‍ഡ് നല്‍കുന്നു.
വിവിധ വിളകളുടെ വിവരങ്ങളും ജൈവ കൃഷി നടപ്പാക്കിയ കാലയളവ് (ഏപ്രില്‍ 2015 മുതല്‍ ജൂലൈ 2016), ജൈവ നടീല്‍ വസ്തുക്കളുടെ ലഭ്യത, മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവ മാലിന്യ സംസ്‌കരണം, ജൈവ സര്‍ട്ടിഫിക്കേഷന്‍, ജൈവ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സംഘങ്ങള്‍, കാംപയിനുകള്‍, സെമിനാറുകള്‍, ജൈവ ഉല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക.
അപേക്ഷാ ഫോറങ്ങള്‍ കൃഷി ഭവനുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് അഞ്ചിന് മുന്‍പായി ജില്ലാ കൃഷി ഓഫിസില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ഫോണ്‍ 0495-2370368.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."