പിണറായിയുടെ സ്കൂളിന്റെ ശോചനീയ ചിത്രം: സത്യാവസ്ഥയെന്ത്?
വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വൈകിട്ട് ഏഴരയോടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. അതിന്റെ കൂടെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
മുഖ്യമന്ത്രി പോളിങ് സ്റ്റേഷനിലെത്തി വോട്ടു ചെയ്യാനായി കയ്യില്‍ മഷി പുരട്ടുന്നതാണ് ചിത്രം. ആളുകളുടെ ശ്രദ്ധ പോയത് മറ്റൊരിടത്തേക്കാണ്, സ്കൂളിന്റെ ശോചനീയാവസ്ഥയിലേക്ക്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊടുമ്പിരി കൊണ്ടു. സ്വന്തം നാട്ടിലെ സ്കൂളിന്റെ അവസ്ഥ കണ്ടോ എന്നായി.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുചെയ്തത് സര്‍ക്കാര്‍ സ്കൂളിലല്ല. ആര്.സി അമല ബേസിക് യു.പി സ്കൂളിലാണ് മുഖ്യമന്ത്രിയുടെ പോളിങ് ബൂത്ത്. ഇത് മാനേജ്മെന്റ് സ്കൂളാണ്.
മാനേജ്മെന്റ് സ്കൂള്‍ ആണെങ്കില്‍ പോലും സ്വന്തം നാടിന്റെ ശോചനീയാവസ്ഥയാണ് ഇത് വെളിവാക്കുന്നതെന്നാണ് സോഷ്യല്‍ മീഡയയില്‍ ഒരു വിഭാഗം പറയുന്നത്.
മലപ്പുറത്തു നിന്നടക്കമുള്ള മറ്റു നേതാക്കള്‍ വോട്ടു ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലുള്ള ഉയര്‍ന്ന നിലവാരമുള്ള സ്കൂളിന്റെ ചിത്രങ്ങളും ഒപ്പം പുറത്തുവിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."