ആഭ്യന്തരയുദ്ധം: ലിബിയയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 264 പേര്
32,000 ആളുകള്‍
അഭയാര്‍ഥികളായി
ട്രിപ്പോളി: ലിബിയയില്‍ സര്‍ക്കാര്‍ സൈന്യവും വിമതസേനയും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഇതുവരെ 264 പേര് കൊല്ലപ്പെട്ടതായി ലോകാരോഗ്യസംഘടന. ജനറല്‍ ഖലീഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലുള്ള വിമതസേന തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തതോടെയാണ് രാജ്യം രക്തരൂഷിത പോരാട്ടത്തിലേക്കു നീങ്ങിയത്. ഹഫ്ത്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷനല്‍ ആര്‍മിയും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 1,266 പേര്‍ക്ക് പരുക്കേറ്റതായി ഡബ്യു.എച്ച്.ഒ വക്താവ് താരിഖ് ജെറാസേവിക് പറഞ്ഞു.
യു.എന്‍ അംഗീകാരമുള്ള സര്‍ക്കാറില്‍ നിന്ന് ട്രിപ്പോളി പിടിച്ചെടുക്കാന്‍ ഹഫ്ത്താര്‍ സൈന്യത്തിന് ഉത്തരവിട്ടതോടെയുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടവരില്‍ 21 പേരും പരുക്കേറ്റവരില്‍ 69 പേരും സാധാരണക്കാരാണെന്ന് ഡബ്യു.എച്ച്.ഒ പറയുന്നു. യുദ്ധം തുടങ്ങിയതോടെ 32,000 ആളുകള്‍ നാടുവിട്ടു പോയതായി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."