
വിപ്ലവ വനിത
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ തീപ്പന്തമായി ജ്വലിച്ചുനിന്ന ധീരദേശാഭിമാനിയായിരുന്നു മൗലാനാ മുഹമ്മദലി. ആ ധീരവ്യക്തിത്വത്തിന്റെ പത്‌നിയായിരുന്ന അംജദി ബാനു ബീഗം. രാജ്യം മറന്നുപോയ ആ ധീരവനിതയെ ഇന്ത്യയുടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ നമുക്കു സ്മരിക്കാം.
ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിനു ഭര്‍ത്താവായ മുഹമ്മദലിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ഒരു വനിതയായിരുന്നു അവര്‍. മൗലാനാ മുഹമ്മദലി സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ട സമയത്തായിരുന്നു അവരുടെ വിവാഹമുണ്ടായത്. ആദ്യ രാത്രിയില്‍ തന്റെ സഹധര്‍മിണിയോട് അദ്ദേഹം പറഞ്ഞു: ''പ്രിയേ... നിന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. നമ്മുടെ ജന്മഭൂമി മുടിക്കുന്ന ബ്രിട്ടീഷു പിശാചുക്കളുമായി സന്ധിയില്ലാ സമരത്തിലാണ് ഞാനെന്നു നിനക്കറിയാമല്ലോ. പ്രിയേ, ഞാന്‍ എന്തും സഹിക്കും. എന്നാല്‍ നിന്റെ കാര്യം ഓര്‍ക്കുമ്പോള്‍....'' മൗലാനാ മുഹമ്മദലി തന്റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനുമുന്‍പ് ആദര്‍ശവനിതയായിരുന്ന അംജദി ബീഗം പറഞ്ഞു:'' അങ്ങയുടെ പ്രിയതമയാവാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ അസ്മത്തലിഖാന്റെ മകളാണ്. ഏതു സന്നിഗ്ധ ഘട്ടത്തിലും ലാലി ബീഗം അങ്ങയോടൊപ്പമുണ്ടാകും.
മൗലാന മുഹമ്മദലിയുടെ അഭാവത്തില്‍ കുടുംബകാര്യങ്ങളിലും അവര്‍ മികച്ചുനിന്നു. സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയെ വിളിച്ചോതുന്ന അംജദി ബീഗത്തിന്റെ മഹിളാ വേദികളിലെ പ്രസംഗം ശ്രോതാക്കളെ കോരിത്തരിപ്പിച്ചു. തെക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പര്‍ദ ധരിച്ചുകൊണ്ട് ഈ ധീരവനിത സുന്ദരവും സാരസമ്പൂര്‍ണവുമായി ഉറുദുവില്‍ ചെയ്ത പ്രസംഗം സ്ത്രീ സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെ സമരമുഖത്തേക്കു കൊണ്ടുവരാന്‍ പര്യപ്തമായതായിരുന്നു.
മഹാത്മാ ഗാന്ധിയുടെ കൂടെ മൗലാനാ മുഹമ്മദലിയും പത്‌നിയും തെക്കെ ഇന്ത്യയിലേക്കു സന്ദര്‍ശനത്തിനായി പുറപ്പെട്ടപ്പോള്‍ വാള്‍ടയര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു തികച്ചും യാദൃശ്ചികമായി മൗലാന മുഹമ്മദലിയെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. ഈ ആകസ്മിക അറസ്റ്റ് ഗാന്ധിജിയെ ഞെട്ടിച്ചു. എന്നാല്‍ ഈ അവസരത്തിലും ധീരയായ അംജദി ബാനു ബീഗം പതറിയില്ല. ആ മഹതി ഭാവപ്പകര്‍ച്ച കൂടാതെ ഭര്‍ത്താവിനെ സൗമ്യസാന്ത്വനോക്തികളോടെ യാത്രയാക്കാനാണു ശ്രമിച്ചത്. അവര്‍ ഗാന്ധിജിയുടെ കൂടെ യാത്ര തുടര്‍ന്നു. ലാലി ബീഗത്തിന്റെ ഈ തന്റേടവും ദൃഢനിശ്ചയവും മഹാത്മാഗാന്ധിയെ അത്ഭുതപ്പെടുത്തി.
1924ല്‍ കോഹാട്ടില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയ കലാപംമൂലം മഹാത്മാഗാന്ധി മൂന്ന് ആഴ്ചകളോളം മൗലാനയുടെ ഡല്‍ഹിയിലെ വീട്ടില്‍ ഉപവസിച്ചപ്പോള്‍ അംജദി ബീഗത്തിന്റെ അസാമാന്യ ധീരതയും അദ്ദേഹത്തിനു ബോധ്യമായി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അതിയായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബീഗത്തെ കുറിച്ച് മഹാത്മാഗാന്ധി 'യങ് ഇന്ത്യ'യില്‍ എഴുതിയത് 'ധീരനായ ഭര്‍ത്താവിന്റെ ധീരയായ ഭാര്യ' എന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
Business
• 9 days ago
ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
Cricket
• 9 days ago
ഷുഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ
uae
• 9 days ago
ഭൂകമ്പത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ടെക്സ്റ്റ്, ഓഡിയോ രൂപത്തിൽ മൊബൈൽ ഫോണിൽ ലഭിക്കും; എങ്ങനെയെന്നറിയാം
uae
• 9 days ago
പുതിയ റോളിൽ അവതരിച്ച് സഞ്ജു സാംസൺ; ഇനി വലിയ കളികൾ മാത്രം!
Football
• 9 days ago
കുവൈത്ത്: ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടും; നാടുകടത്തലിനടക്കം സാധ്യത
Kuwait
• 9 days ago
ഓസ്‌ട്രേലിയൻ പരമ്പരയിൽ അവൻ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: ഡിവില്ലിയേഴ്സ്
Cricket
• 9 days ago
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala
• 9 days ago
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 9 days ago
ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്
Cricket
• 9 days ago
ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം: പിണറായി വിജയന്
Kerala
• 9 days ago
വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്
International
• 9 days ago
'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍' രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം
National
• 9 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 10 days ago
തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം
Kerala
• 10 days ago
ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം
Kerala
• 10 days ago
UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി
uae
• 10 days ago
എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 10 days ago
സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം
National
• 10 days ago
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം
Kerala
• 10 days ago
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
International
• 10 days ago