HOME
DETAILS

അഷ്‌റഫിന്റെ മരണവും കരിപ്പൂരിലെ രക്ഷകരും

  
backup
August 23 2020 | 01:08 AM

karippur-880787-2020

 


ഈ തലക്കെട്ടിലെ രണ്ടു പരാമര്‍ശവും പരസ്പരം പൊരുത്തമില്ലാത്തവയാണ്.
കാപ്പാട് സ്വദേശിയായ അഷ്‌റഫ് മരിച്ചത് കരിപ്പൂര്‍ വിമാനാപകടത്തിലല്ല. കരിപ്പൂര്‍ വിമാനാപകടത്തില്‍ സ്വജീവന്‍ മറന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സഹോദരങ്ങളാരും അഷ്‌റഫ് മരിച്ച സ്ഥലത്തുണ്ടായിരുന്നുമില്ല. അഷ്‌റഫിന്റെ വേര്‍പാടും വിമാനദുരന്തവും രണ്ടു ദിവസങ്ങളിലാണു സംഭവിച്ചത്.
എന്നിട്ടും പരസ്പരം പൊരുത്തമില്ലാത്ത രണ്ടു കാര്യങ്ങള്‍ ഒറ്റ തലക്കെട്ടായി ഇവിടെ അവതരിപ്പിക്കുന്നത് അത് കണ്ടെങ്കിലും നമ്മുടെയൊക്കെ കണ്ണു തുറന്നെങ്കില്‍ എന്ന ഉദ്ദേശ്യത്തോടെയാണ്.


സ്വജീവിതത്തിന്റെ നല്ല പങ്കും അന്യരുടെ രക്ഷയ്ക്കായി നീക്കിവച്ച മനുഷ്യസ്‌നേഹിയായിരുന്നു കാപ്പാട് അറബിത്താഴ വീട്ടില്‍ അഷ്‌റഫ് എന്ന നാല്‍പ്പത്തെട്ടുകാരന്‍. ദീര്‍ഘകാലമായി എവിടെ പ്രകൃതിക്ഷോഭമോ ദുരന്തമോ ഉണ്ടായാലും അവിടെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതനാകുന്ന വ്യക്തിയായിരുന്നു അഷ്‌റഫ്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലുള്ള കേരള സിവില്‍ ഡിഫന്‍സ് കോറിന്റെ റീജ്യണല്‍ ചീഫ് വാര്‍ഡനും റെഡ്‌ക്രോസ് പ്രവര്‍ത്തകനുമായിരുന്നു. കേരളത്തെ നടുക്കിയ പ്രളയദുരന്തകാലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി അഷ്‌റഫ് ഉണ്ടായിരുന്നു.


ഈ കൊവിഡ് കാലത്തുപോലും കണ്ടു ആ മനുഷ്യസ്‌നേഹിയുടെ നന്മനിറഞ്ഞ മനസ്. ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാനാവാതെ ദുരിതമനുഭവിച്ച, ഒരു നേരം പോലും മരുന്നു കഴിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന നാട്ടിന്‍പുറങ്ങളിലെ നിര്‍ദ്ധനരും അശരണരുമായ രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ തന്റെ ഇരു ചക്രവാഹനവുമായി അഷ്‌റഫ് രംഗത്തുണ്ടായിരുന്നു. പരിചയമുള്ള ആര്‍ക്കും നല്ലതു മാത്രമേ ആ ചെറുപ്പക്കാരനെക്കുറിച്ചു പറയാനുള്ളൂ.
ആ അഷ്‌റഫിന്റെ ജീവനാണ് ദിവസങ്ങള്‍ക്കു മുമ്പു പെരുവഴിയില്‍ ആരോരും തിരിഞ്ഞുനോക്കാനില്ലാതെ പൊലിഞ്ഞത്. ബൈക്കില്‍ പോകുമ്പോള്‍ ഹൃദയാഘാതമുണ്ടായി. ഉടന്‍ ബൈക്ക് നിര്‍ത്തി തൊട്ടടുത്ത നടപ്പാതയില്‍ ഇരുന്നു. ബോധരഹിതനായി അവിടെത്തന്നെ വീണുപോയി. ഒന്നും രണ്ടുമല്ല ഇരുപതു മിനിറ്റിലേറെ നേരമാണ് ആ കിടപ്പു കിടന്നത്. ഉടനടി ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു. പക്ഷേ, ആരും അതിനു തയാറായില്ല.


ജനസഞ്ചാരം തീരെ കുറഞ്ഞ ഏതെങ്കിലും സ്ഥലത്തുവച്ചാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. ജനസഞ്ചാരം കുറയുന്ന അസമയത്താണെങ്കിലും ആരെയും കുറ്റപ്പെടുത്താനാകില്ല. എന്നാല്‍, അഷ്‌റഫ് വീണുകിടന്നത് കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ നിരത്തുകളിലൊന്നായ മിനിബൈപ്പാസില്‍ സരോവരം പാര്‍ക്കിനു മുന്നിലായിരുന്നു, പാതിരാത്രിയിലല്ല പകല്‍ നേരത്ത്. ആ വഴി വാഹനത്തിലൂടെയും നടന്നും പോയ അനേകം മനുഷ്യരില്‍ ആരെങ്കിലുമൊരാള്‍ സന്മനസ്സു കാണിച്ചിരുന്നെങ്കില്‍ അഷ്‌റഫ് എന്ന നല്ല മനുഷ്യന്‍ ജീവകാരുണ്യപ്രവര്‍ത്തനവുമായി ഇന്നും ഈ സമൂഹത്തില്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍, ആരും അതിനു തയാറായില്ല. അതിനുകാരണം, മിക്കവരിലും സ്വതസിദ്ധമായ നിര്‍വികാരതയും മനുഷ്യത്വമില്ലായ്മയും തന്നെ. രണ്ടാമത്തെ കാരണം, കൊവിഡ് ഭീതി. അപകടം പറ്റിയോ അസുഖം ബാധിച്ചോ വഴിയരികില്‍ കിടക്കുന്നവന്‍ കൊവിഡ് ബാധിതനാണെങ്കില്‍ രക്ഷിക്കാന്‍ ചെല്ലുന്ന തനിക്കും ആ രോഗം പകരുമെന്ന ഭയം.


താനാണ് ആ അവസ്ഥയില്‍ കിടക്കുന്നതെങ്കില്‍ എന്ന ചിന്ത അത്തരക്കാര്‍ക്ക് ഉണ്ടായില്ല. ഉണ്ടാകണമെങ്കില്‍ സംസ്‌കാരസമ്പന്നരും വിശാലഹൃദയമുള്ളവരുമാകണം, കരിപ്പൂരിലെ മനുഷ്യസ്‌നേഹികളായ സഹോദരങ്ങളെപ്പോലെ. കരിപ്പൂര്‍ വിമാനാപകടം, അഷ്‌റഫിനു ഹൃദയാഘാതം സംഭവിച്ച സമയത്ത് ആ വഴി ഉദാസീനരായി നടന്നുപോയവരെപ്പോലുള്ളവര്‍ വസിക്കുന്ന പ്രദേശത്താണു സംഭവിച്ചിരുന്നതെങ്കില്‍ എന്ന് അറിയാതെ ചിന്തിച്ചുപോയി.
ഞെട്ടലുളവാക്കുന്നതായിരുന്നു ആ ചിന്ത. അങ്ങനെയാണു സംഭവിച്ചിരുന്നതെങ്കില്‍ മരണസംഖ്യ എത്രയോ ഉയരുമായിരുന്നു. പൊലിസോ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരോ വരുന്നതുവരെ ജനം കാഴ്ചകണ്ടു നില്‍ക്കുമായിരുന്നു. അപകടത്തില്‍ പെട്ടു പിടയുന്നവന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അടുപ്പക്കാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് കൊവിഡ് പകര്‍ച്ചയുടെ ഭീതിനിറഞ്ഞ ഇക്കാലത്ത് സ്വയം മറന്നു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ നല്ല സംസ്‌കാരമുള്ള വീട്ടിലും നാട്ടിലും പിറക്കണം.


കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനു ചാടിയിറങ്ങിയ സഹോദരങ്ങള്‍ക്ക് ആ സംസ്‌കാരസമ്പന്നതയുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍, വേണമെങ്കില്‍, അവര്‍ക്കു മുന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. ലാന്‍ഡിങ്ങിലെ പിഴവുമൂലം റണ്‍വേയും കടന്നു വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തു മുപ്പത്തഞ്ചു അടി താഴ്ചയിലേക്കു മൂക്കു കുത്തി വീണ് നെടുകെ പിളര്‍ന്ന വിമാനം ഇന്ധന ചോര്‍ച്ച മൂലം തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. വീണയുടന്‍ തീ പിടിച്ചില്ലെങ്കിലും എപ്പോഴും അതു സംഭവിക്കാമായിരുന്നു.
രണ്ടാമത്തെ കാരണം, കോരിച്ചൊരിയുന്ന മഴയും അര്‍ദ്ധരാത്രിയുമാണെന്ന വൈതരണിയാണ്. കുന്നിന്‍ ചെരിവിലേയ്ക്കു പതിച്ചു കിടന്ന വിമാനത്തിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കല്‍ ആ നേരത്തും കാലാവസ്ഥയിലും എളുപ്പമായിരുന്നില്ല. അതും അവര്‍ കണക്കിലെടുത്തില്ല. കൊവിഡ് ഭീതിയെന്നതാണ് മാറിനില്‍ക്കാന്‍ ആരെയും പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം. ഇക്കാലത്ത് അതാണു പലരും കണ്ടെത്തുന്ന പ്രധാന ഒഴികഴിവ്. വിദേശത്തു നിന്നു വരുന്നവരില്‍ പലരും കൊവിഡ് വാഹകരാണെന്ന വാര്‍ത്തകള്‍ നിത്യേന കേള്‍ക്കുന്ന ആരും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങിപ്പോയേക്കാമല്ലോ. പക്ഷേ, കരിപ്പൂര്‍ സ്വദേശികള്‍ അങ്ങനെ ഭീരുക്കളായില്ല. ഒരു നിമിഷം പോലും പാഴാക്കാതെ അവര്‍ ചാടിയിറങ്ങി. അച്ചടക്കത്തോടെ, തികഞ്ഞ ചുമതലാ ബോധത്തോടെ അവര്‍ പ്രവര്‍ത്തിച്ചു. കുറേപ്പേര്‍ വിമാനത്തിനുള്ളില്‍ കടന്നു യാത്രക്കാരെ പുറത്തെത്തിച്ചു. മറ്റുള്ളവര്‍ പരുക്കേറ്റവരെ കരുതലോടെ ഏറ്റുവാങ്ങി കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ കുതിക്കുന്ന വാഹനങ്ങള്‍ക്കു വഴിയൊരുക്കാന്‍ കര്‍മ്മനിരതരായി. ആരും കാഴ്ചക്കാരായി മാറി നിന്നില്ല.


കരിപ്പൂര്‍ വിമാനാപകടത്തിലെ മരണസംഖ്യ ഇത്രയും കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് ആദ്യം നന്ദി പറയേണ്ടത് ആ രക്ഷാപ്രവര്‍ത്തകരോടാണ്. ആ രക്ഷാപ്രവര്‍ത്തകരില്‍ പലരും ഇന്നു കൊവിഡ് ബാധിതരാണ്. എങ്കിലും അവര്‍ക്ക് അതില്‍ ദുഃഖമോ നിരാശയോ ഉണ്ടാവാനിടയില്ല. രക്ഷാപ്രവര്‍ത്തനത്തിനു പോകേണ്ടിയിരുന്നില്ല എന്ന കുറ്റബോധവുമുണ്ടാകില്ല. തീര്‍ച്ചയായും ആത്മാഭിമാനത്തോടെ ആയിരിക്കണം അവര്‍ ആ രോഗം ഏറ്റുവാങ്ങിയത്. കാരണം, അവര്‍ മലക്കുകളുടെ മനസുള്ള മഹത്തുക്കളാണ്.
കണ്ടു പഠിക്കേണ്ടതല്ലേ ഈ മഹത്തായ പാഠം.


മതപരവും ജാതീയവുമായ പകയോടെ സഹജീവികളെ ആക്രമിച്ചു കൊന്നും ജീവച്ഛവങ്ങളാക്കിയും ആര്‍ത്തു രസിക്കുന്ന രാക്ഷസമനസുകള്‍ ഏറിവരുന്ന കാലത്തും നാട്ടിലുമാണ് ഇത്തരത്തില്‍ കന്മഷരഹിതരായ സാധാരണക്കാര്‍ സമൂഹത്തിനു മഹനീയമായ അനുഭവപാഠങ്ങളാകുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവരുടെ മുന്നില്‍ താന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നയാളുടെ ജാതിയേത്, മതമേത് എന്ന ചിന്തയുണ്ടായിരുന്നില്ല. ഉള്ളത് കന്മഷരഹിതമായ മനുഷ്യസ്‌നേഹം മാത്രം.
ഇവിടെ ഒരു കാര്യത്തില്‍ മേനകാ ഗാന്ധിയോടു നന്ദി പറയുന്നു.
വ്യാജവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ മനുഷ്യരെ പതിവായി അധിക്ഷേപിച്ചു വന്നവരില്‍ പ്രധാനിയാണല്ലോ അവര്‍. തുടര്‍ച്ചയായ ഇത്തരം അധിക്ഷേപങ്ങളില്‍ മനംനൊന്ത മലപ്പുറത്തെ ഒരു സഹോദരന്‍ പ്രതിഷേധസൂചകമായി അറിയിച്ചിട്ടാണെങ്കിലും മലപ്പുറത്തിന്റെ ഈ നന്മ അംഗീകരിക്കാന്‍ അവര്‍ തയാറായല്ലോ.
അതു തന്നെ വലിയ കാര്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago