HOME
DETAILS
MAL
കേരളത്തിന് വിദേശ സഹായം: കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി
backup
August 25 2018 | 07:08 AM
ന്യൂഡല്‍ഹി: ദുരന്തബാധിതമായ കേരളത്തിന് വിദേശസഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് തര്‍ക്കം മുറുകുന്നു. വിദേശസഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സിപിഐ നേതാവ് പി ബിനോയ് വിശ്വം ആണ് ഹര്‍ജി നല്‍കിയത്.
ദേശീയ ദുരന്ത നിവാരണനിയമ പ്രകാരം നാശനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷമേ വിദേശ സഹായത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാടുള്ളൂ. നിലവില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കെടുപ്പ് നടന്നിട്ടില്ല. അതിനു മുന്‍പേ വിദേശ സഹായം നിരസിച്ചതും ഹരജിയില്‍ ചൂണ്ടിക്കാണിച്ചു.
അതിനാല്‍ വിദേശസഹായം വേണ്ടെന്ന തീരുമാനം ഈ സാഹചര്യത്തില്‍ നിയമവിരുദ്ദമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ ശ്രീറാം വഴിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."