HOME
DETAILS

ഹജ്ജിനു ശുഭ പര്യവസാനം; തീർത്ഥാടകർ ഇനി പ്രവാചക നഗരിയിലേക്ക് 

  
backup
August 25, 2018 | 9:40 AM

54664564561231
 
 
 
മദീന: ഈ വർഷത്തെ ഹജ്ജിനു പരിസമാപ്തി ആയിരിക്കെ  ലക്ഷങ്ങളുടെ ഒഴുക്ക് ഇനി മദീനയിൽ പ്രവാചക നഗരിയിലേക്ക്. വെള്ളിയാഴ്ച്ച ഹജ്ജിന്റെ കർമ്മങ്ങൾ പൂർണ്ണമായും കഴിഞ്ഞതോടെ  തീർത്ഥാടകർ വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കി  മക്കയോട് സലാം പറഞ്ഞു അടുത്ത ലക്ഷ്യമായ മദീനയിലേക്ക് പ്രയാണം തുടങ്ങി കഴിഞ്ഞു. വ്യാഴാഴ്ച്ച തന്നെ ഹജ്ജിനു പരിസമാപ്‌തി കുറിച്ച് പകുതിയിലധികം ഹാജിമാരും മിനായിൽ നിന്നും വിടവാങ്ങിയിരുന്നെങ്കിലും ബാക്കിയുള്ളവർ വെള്ളിയാഴ്ച്ചയാണ് പരിപൂർണ്ണ കർമ്മങ്ങളോടെ മിനായിൽ നിന്നും വിടവാങ്ങിയത്. ഇവർ മക്കയിലെത്തി ത്വവാഫും ചെയ്‌തു മറ്റുള്ള ഒരുക്കങ്ങളിലാണ്. 
 
ഹജ്ജിനു മുന്നോടിയായി മദീനയിൽ  വന്നിറങ്ങി പ്രവാചക നഗരി സന്ദർശനം നടത്തിയവർ മക്കയിൽ നിന്നും ജിദ്ധയിലെത്തി നേരിട്ട് നാട്ടിലേക്ക് യാത്രതിരിക്കുകയായിരിക്കും ചെയ്യുക.  നേരത്തെ മക്കയിൽ എത്തിയ വിദേശികളാണ് ഇപ്പോൾ ഹജ്ജിനു ശേഷം മദീനയിലെ പ്രവാചക നഗരിയിലേക്ക് പുറപ്പെടുന്നത്. ഇവർക്ക് ഇവിടെ വെച്ചായിരിക്കും യാത്രാ  വിമാനം. ഇന്ത്യൻ ഹാജിമാർ മക്കയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന അതെ ദിവസം തന്നെയാണ് മദീന മൂവ്‌മെന്റും നടക്കുക. നേരത്തെ മക്കയിലേക്ക് നേരിട്ടെത്തിയ ഇന്ത്യൻ ഹാജിമാരാണ് അടുത്തയാഴ്ച്ച മുതൽ മദീന സന്ദർശനത്തിനായി പുറപ്പെടുക. മദീനയിൽ സന്ദർശനത്തിനു ശേഷം എട്ടു ദിവസത്തിനു ശേഷമാണ് മടക്കം. തീർത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും  മദീന സന്ദശർശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ സ്വീകരിച്ചിട്ടുണ്ട്.
 
മദീനയിലെത്തുന്ന   തീര്‍ഥാടകര്‍ ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്്, മസ്ജിദുല്‍ ഖിബ്‌ലതൈൻ ,ഉഹ്ദ് താഴ്വര തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും  മദീനയോട് വിട പറയുക. ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി പര്യവസാനിച്ച് തീർത്ഥാടകർ മദീനയെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ  തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും പ്രവാചക നഗരിയില്‍ പൊതുവെയും സഊദി  അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരടക്കം നമസ്കാരത്തിനത്തെുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സന്നാഹങ്ങളും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താന്‍ മദീന മുനവ്വറ ഗവര്‍ണറും മദീന ഹജ്ജ് കമ്മിറ്റി അധ്യക്ഷനും ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. മസ്ജിദുന്നബവി കാര്യങ്ങള്‍ക്കുള്ള ജനറല്‍ പ്രസിഡന്‍സിയും മടക്ക യാത്രക്കൊരുങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ സേവനങ്ങളൊരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
 
മദീന മുനവ്വറ ആരോഗ്യ കാര്യാലയം തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് .  തീര്‍ഥാടകരുടെ വാസ സ്ഥലങ്ങളിലും മസ്ദജിദുന്നബവി പരിസരങ്ങളിലുമെല്ലാം അടിയന്തിര ചികില്‍സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസുകളും പ്രവര്‍ത്തന സജ്ജമാണ്.
 
തീര്‍ഥാടകത്തിരക്കിനാല്‍ വീര്‍പ്പുമുട്ടുന്ന മദീനയില്‍ ഭക്ഷണ ശാലകളിലും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളിലും മറ്റും മദീന മുനവ്വറ വാണിജ്യ മന്ത്രാലയം കര്‍ശനമായ പരിശോധനകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ജിദ്ദയിൽ ഹജ്ജിനു മുന്നോടിയായി ഏകദേശം എട്ടു ലക്ഷത്തോളം തീർത്ഥാടകരാണ് എത്തിച്ചേർന്നത് .ഇവരൊക്കെയും ഹജ്ജിനു ശേഷം മദീന സന്ദർശനം നടത്തുന്നവരാണ്.കൂടാതെ ആഭ്യന്തര തീർത്ഥാടകരും ഇവിടെ എത്തിച്ചേരുന്നതോടെ മദീനയും അക്ഷരാർത്ഥത്തിൽ വീർപ്പു മുട്ടും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  11 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  11 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  11 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  11 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  11 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  11 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  11 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  11 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  11 days ago