വോട്ടെടുപ്പിനിടെ 13 പേര്‍ കുഴഞ്ഞുവീണു മരിച്ചു
വോട്ടെടുപ്പിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. കൊല്ലത്തും ആലപ്പുഴയിലും കാസര്‍കോട്ടും ഓരോരുത്തരും കോട്ടയം, കൊച്ചി, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും കണ്ണൂരില്‍ മൂന്നുപേരുമാണ് മരിച്ചത്.
കൊല്ലത്ത് കിളികൊല്ലൂര്‍ എല്‍.പി സ്‌കൂളില്‍ വോട്ടുചെയ്യാനെത്തിയ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്ത് പവിത്രം നഗര്‍, സരസ്വതി വിലാസത്തില്‍ മണി (പുരുഷന്‍ -63) വോട്ടര്‍ പട്ടികയില്‍ പേരു കാണാഞ്ഞതിനെത്തുടര്‍ന്ന് ണുമരിക്കുകയായിരുന്നു.
ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ പോയ മറ്റം വടക്ക് പെരിങ്ങാട്ടം പള്ളില്‍ പ്രഭാകരന്‍ (74) ആണ് മരിച്ചത്.
കോട്ടയത്ത് വോട്ടു ചെയ്യാന്‍ പോയ പെരുമ്പായിക്കാട് അര്‍ത്യാകുളം സുരേഷ് (49) പാറമ്പുഴ ദേവീവിലാസം എല്‍.പി.എസിലെ ഒമ്പതാം നമ്പര്‍ ബൂത്തിന് സമീപം കുഴഞ്ഞുവീണു മരിച്ചു. തലയോലപറമ്പ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ പോകാന്‍ ഓട്ടോയില്‍ കയറുന്നതിനിടെ മുളക്കുളംകാലായില്‍ പരേതനായ ഔസേഫിന്റെ ഭാര്യ റോസമ്മ ഔസേഫ് (84) കുഴഞ്ഞുവീണുമരിച്ചു.
എറണാകുളത്ത് കാലടി പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാമ്മ (79) ആണ് മരിച്ചത്.
പാലക്കാട്ട് ആലത്തൂരില്‍ വോട്ട് ചെയ്യാനെത്തിയ എരിമയൂര്‍ കിഴക്കേത്തറ പരേതനായ കണ്ടന്റെ ഭാര്യ തത്ത (90) ബൂത്തിനുമുന്നില്‍ തളര്‍ന്നുവീണു മരിച്ചു. കൊല്ലങ്കോട് വടവന്നൂര്‍ മലയാമ്പള്ളം എ.യു.പി സ്‌കൂളില്‍ വോട്ടുചെയ്യാനെത്തിയ പരേതനായ നൂര്‍ മുഹമ്മദിന്റെ ഭാര്യ മെഹബൂബ (65) ബൂത്തില്‍ സ്‌ലിപ്പ് കൈമാറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ യു.പി സ്‌കൂളില്‍ വോട്ട് ചെയ്തു വീട്ടിലെത്തിയ തലയാട് പണിക്കത്തുകണ്ടി അബ്ദുറഹിമാന്‍ കുട്ടി(77) വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
മലപ്പുറത്ത് പാണ്ടിക്കാട്‌വോട്ടുചെയ്യാന്‍ പോകാന്‍ ഒരുങ്ങിയ വളരാട് സ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന കിഴക്കേകര പീച്ചമണ്ണില്‍ മുഹമ്മദ് എന്ന വല്ല്യാക്ക(75) തളര്‍ന്നുവീണുമരിച്ചു. തിരുന്നാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയ മുളക്കല്‍ അസൈനാര്‍ (61) വൈകിട്ട് ആറോടെ കുഴഞ്ഞുവീണുമരിച്ചു.
കണ്ണൂരില്‍ രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ചൊക്ലി കാഞ്ഞിരത്തിന്‍ കീഴില്‍ പരേതനായ മോടോളില്‍ കുഞ്ഞികൃഷ്ണന്റെ ഭാര്യ വിജയി (64) കുഴഞ്ഞു വീണുമരിച്ചു. ചുഴലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വാദ്യകലാകാരന്‍ ചുഴലി ചാലില്‍വയലില്‍ വടക്കേ മൂലയിലെ വേണുഗോപാല മാരാര്‍ (62) തളര്‍ന്നുവീണുമരിച്ചു.
കാസര്‍കോട്ട് അമ്പലത്തറയില്‍ പുല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ ബൂത്തിലേക്ക് വോട്ടു ചെയ്യാന്‍ പോയ പുല്ലൂര്‍ പൂവളപ്പിലെ കെ.ആര്‍ ബാബുരാജ് (45) ആണ് കുഴഞ്ഞുവീണുമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."