HOME
DETAILS

ഹാജിമാരെ നെഞ്ചോട് ചേര്‍ത്ത് അവര്‍ മിനാ താഴ് വാരത്തോട് വിടപറഞ്ഞു

  
backup
August 26 2018 | 02:08 AM

%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

ജിദ്ദ: ഹജ്ജാജികള്‍ക്ക് രാപ്പകലില്ലാതെ അഞ്ച് ദിവത്തെ സേവനം കഴിഞ്ഞ് മിനായില്‍ നിന്ന് അവസാനത്തെ ഹാജിയെയും കൈപിടിച്ചു ഇറക്കി സേവന പാതയില്‍ നിന്നും മലയാളി വളണ്ടിയര്‍മാര്‍ വിടവാങ്ങി. അയായിരത്തിലേറെ വളണ്ടിയര്‍മാരാണ് അവസാന ദിനം വരെ സേവനത്തിന് മിനായില്‍ എത്തിയത്. ദൈവത്തിന്റെ അതിഥികളെ സേവിക്കാനായതിന്റെ സന്തോഷത്തിലാണ് ഓരോരുത്തരും സഊദിയുടെ വിവിധ ഭാഗങ്ങളിലേ ജോലി സ്ഥലത്തേക്ക് തിരിച്ചത്. .163 രാഷ്ട്രങ്ങളില്‍ നിന്നായി ഇരുപത്തിമൂന്നു ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജിനെത്തിയത്. ഇവര്‍ക്ക് പുറമെ വിഖായ, കെ.എം.സി.സി, ഫ്രറ്റേണിറ്റി, രിസാല സ്റ്റഡി സര്‍ക്കിള്‍, ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇത്തവണ സേവന രംഗത്തുണ്ടായിരു്ന്നത്. ഹറം, മിനാ, അറഫ എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഇവര്‍. കുട്ടികളും വനിതകളും ഇവര്‍ക്കൊപ്പം സേവനത്തിനെത്തി. 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു സേവനം.
മലയാളി ഹാജിമാര്‍ക്കായി കഞ്ഞിയും അച്ചാറും ഇതര സംസ്ഥാന ഹാജിമാര്‍ക്കായി റൊട്ടിയും പരിപ്പും അവരുടെ ടെന്റുകളില്‍ വിതരണം ചെയ്യാനും ഇവര്‍ക്ക് സാധിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പതിനായിരത്തിലധികം കഞ്ഞി പാക്കറ്റുകളും അയ്യായിരത്തിലധികം റൊട്ടിയും പരിപ്പ് കറിയുമാണ് നല്‍കിയത് ഹാജിമാര്‍ക്ക് ആശ്വാസം നല്‍കി.
പ്രത്യേകം പരിശീലനം നല്‍കിയ വോളണ്ടിയര്‍മാര്‍ക്കു നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വഴിയറിയാതെ വരുന്ന ഹാജിമാരെ അവരവരുടെ ടെന്റുകളെത്തിക്കാന്‍ സാധിച്ചു. കൂടാതെ ആതുര ശശ്രൂഷ, മയ്യിത്ത് പരിപാലനം, ശാരീരിക അവശതയുള്ള ഹാജിമാരെ ടെന്റുകളില്‍ നിന്ന് കിലോമീറ്ററുകള്‍ വിതൂരതയിലുള്ള ജംറയിലേല്‍ക്കും തിരിച്ചു താമസ സ്ഥലങ്ങളിലേക്കും വീല്‍ ചെയറിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. അവസാന ദിവസം മിനായില്‍ നിന്നും അസീസിയയിലെ താമസ സ്ഥലത്തേക്ക് വഴിയറിയാതെ വരുന്ന ഹാജിമാരെ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്‍ എത്തിക്കാന്‍ വോളണ്ടിയര്‍മാര്‍ മത്സരിക്കുകയായിരുന്നു. അതേ സമയം ഹജ്ജ് അവസാനിച്ചെങ്കിലും മക്കയിലും മദീനയിലും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തുടരുന്നുണ്ട്. തുടര്‍ന്ന് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വിഖായ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള യാത്രയപ്പ് സംഗമം മക്ക അസീസിയയില്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  13 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  13 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  13 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  13 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  13 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  13 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  14 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  14 days ago