770 (സയന്‍സ്), 524 (ഹ്യൂമാനിറ്റീസ്), 505 (കൊമേഴ്‌സ്) ജില്ലയില്‍ പ്ലസ്‌വണ്ണിന് 1799 പേര്‍ക്കുകൂടി അവസരം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നുകൂടി അപേക്ഷിക്കാം
മലപ്പുറം: ഇതുവരെ പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കായുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നുകൂടി അപേക്ഷിക്കാം.
നേരത്തെ അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ റിന്യൂവല്‍ ഫോം നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്‌സൈറ്റിലെ അജജഘഥ ഛചഘകചഋടണട എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍ വെരിഫിക്കേഷനായി സമര്‍പിക്കണം. രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി മെറിറ്റ് സീറ്റില്‍ ജില്ലയില്‍ 1799 ഒഴിവുകളാണുള്ളത്.
ബോയ്‌സ് സ്‌കൂളുകളില്‍ 29, ഗേള്‍സ് സ്‌കൂളുകളില്‍ 121, ജനറല്‍ സ്‌കൂളുകളില്‍ 1649 ഉം പ്ലസ് വണ്‍ ഒഴിവുകളുള്ളത്. സയന്‍സ് വിഭാഗത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഒഴിവുള്ളത്. 770 സയന്‍സ് സീറ്റുകളാണുള്ളത്. ഹ്യൂമാനറ്റീസ് വിഭാഗത്തില്‍ 524 ഉം കൊമേഴ്‌സ് വിഭാഗത്തില്‍ 505 ഉം സീറ്റുകളുണ്ട്. ഇന്ന് വൈകുന്നേരം നാലുമണിക്കകം അപേക്ഷ നല്‍കുന്നവരെയാണ് രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുക.
അപേക്ഷ പരിഗണിച്ച് 25 നാണ് അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിക്കുക. തുടര്‍ന്ന് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് 29 വരെ സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഇതിന്റെ ഫലം ഓഗസ്ത് ഒന്നിനാണ് പ്രസിദ്ധീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."