HOME
DETAILS
MAL
മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
backup
August 23 2020 | 10:08 AM
ജിദ്ദ: മലപ്പുറം സ്വദേശിയായ യുവാവ് കൊവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചു. മലപ്പുറം കീഴിശ്ശേരി കുഴിമണ്ണ മലയിൽ താമസിക്കുന്ന തച്ചപ്പറമ്പൻ മുഹമ്മദ് അഷ്റഫ് (27) ആണ് മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് ബാധിച്ച് ജിദ്ദ അമീർ ഫവാസിലുള്ള അൽ സാഗർ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചത്. അതിനിടക്ക് ശ്വാസതടസ്സം നേരിട്ട് മരിക്കുകയായിരുന്നു. കിലോ പതിനൊന്നിലെ ഹയ്യൽ ആദിൽ എന്ന സ്ഥലത്ത് സമൂസ ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്നര വർഷമായി പ്രവാസിയായ ഇദ്ദേഹം ഇതുവരെ നാട്ടിൽ പോയിട്ടില്ല. ഉടൻ നാട്ടിൽ അവധിക്ക് പോവുന്നതിനുള്ള ഒരുക്കത്തിനിടെയാണ് മരണം. അവിവാഹിതനാണ്. പിതാവ്: ഉമ്മർ, മാതാവ്: ഖദീജ. മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."