കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നു
കൊടുങ്ങല്ലൂര്‍: പ്രളയബാധിതരായ കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ തേടി കൊടുങ്ങല്ലൂര്‍ നഗരസഭ. കൊടുങ്ങല്ലൂര്‍ നഗരസഭയാണ് കുരുന്നുങ്ങള്‍ക്ക് കളിപ്പാട്ടം ശേഖരിക്കുന്നത്. നഗരസഭയിലെ പ്രളയബാധിതമായ 30 വാര്‍ഡുകളിലായി 9,000 കുടുംബങ്ങളാണുള്ളത്. ഇവയിലെല്ലാമായി ഒരു വയസിനും ആറു വയസിനും ഇടയിലുള്ള ഏകദേശം 3000 കട്ടികളാണുള്ളത്. വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് മുന്നില്‍ കളിപ്പാട്ടമെന്ന ആവശ്യം കുട്ടികള്‍ പറഞ്ഞിട്ട് കാര്യമില്ലാത്ത സാഹചര്യത്തിലാണ് നഗരസഭ ഈ കൊച്ചു വിഷയം പരിഗണിച്ചത്. പ്രളയബാധിതരായ കുട്ടികള്‍ക്കുള്ള മാനസിക പിന്തുണ കൂടിയാണ് ഈ പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പന്തുകള്‍, വാഹനങ്ങള്‍, ബില്‍ഡിങ് ബ്ലോക്‌സ്, സംഗീതോപകരണങ്ങള്‍, പാവകള്‍, പമ്പരങ്ങള്‍, പീപ്പികള്‍, കോണിയും പാമ്പും പോലുള്ള ഗെയിം ബോര്‍ഡുകള്‍, ക്രിക്കറ്റ് ബാറ്റുകള്‍ തുടങ്ങയ കളിപ്പാട്ടങ്ങള്‍ ആര്‍ക്കും സംഭാവനയായി നല്‍കാം. നേരിട്ട് എത്തിക്കാന്‍ മാര്‍ഗമില്ലാത്തവര്‍ക്കു കെ.എസ്.ആര്‍.ടി.സി വഴി കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ കൊറിയര്‍ അയയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."