1870 കിലോയുള്ള ഇവനാണ് താരം
തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ 1870 കിലോയുള്ള പോത്താണിപ്പോള്‍ താരം. ദിനംപ്രതി സെല്‍ഫി എടുക്കാന്‍ വരുന്നവരുടെ എണ്ണവും കൂടുന്നു. കന്നുകച്ചവടക്കാരനായ പന്താരങ്ങാടി പതിനാറുങ്ങല്‍ മുട്ടിച്ചിറക്കല്‍ ഹസ്സന്‍കുട്ടി ഹാജിയും മകന്‍ അബ്ദുറഹ്മാനും(ഇക്കു) കച്ചവടാവശ്യാര്‍ഥം കൊണ്ടുവന്ന പോത്താണു നാട്ടില്‍ ഹരമായത്. 'മുറ'ഇനത്തില്‍ പെട്ട പോത്തിനെ ഹൈദരാബാദില്‍ നിന്നാണു വാങ്ങിയത്. ഈയിനത്തില്‍പ്പെട്ട പോത്തിനു പുറംനാട്ടിലെ വിപണിയില്‍ കോടിയിലേറെ രൂപവിലയുണ്ട്.
പരമ്പരാഗതമായി കന്നുകച്ചവടക്കാരായ ഹസ്സന്‍കുട്ടിഹാജി കാലികളെ സ്വന്തമാക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ തല്‍പരനാണ്. പോത്തിന്റെ വിലയില്‍ മാത്രമല്ല ഇതിനെ പരിപാലിക്കുന്നതിനും ഏറെ ചെലവുണ്ട്. ചോളത്തവിട്, പഴ വര്‍ഗങ്ങള്‍,പരുത്തിക്കുരു തുടങ്ങിയവയാണു പ്രധാന തീറ്റ.
ദിവസങ്ങള്‍കൊണ്ടുതന്നെ പോത്തു നാട്ടുകാര്‍ക്കിടയില്‍ സ്റ്റാറായിമാറി. പോത്തിനെ കാണാന്‍ വരുന്നവരെല്ലാം സെല്‍ഫിയുമെടുത്താണു മടങ്ങുന്നത്. ആദ്യമായാണ് പോത്തിനെ വന്‍വിലനല്‍കി വാങ്ങുന്നതെന്നു ഹാജിപറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."